LOCAL NEWS

‘വനനീര്’ പദ്ധതിയില്‍ വന്യമൃഗങ്ങള്‍ക്ക് വനത്തിനകത്ത് കുടിവെളളമൊരുക്കി വനംവകുപ്പ്

റാണിപുരം : വേനല്‍ കനത്തതോടെ വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കുന്ന ‘വനനീര്’ പദ്ധതിയുടെ ഭാഗമായി റാണിപുരം വനത്തിനകത്ത് ആദ്യ ഘട്ടമായി എട്ടോളം സ്ഥലങ്ങളില്‍ തടയണകളും, നീര്‍ കുഴികളും നിര്‍മ്മിച്ചു. കൂടാതെ വനത്തിനകത്ത് നേരത്തെ നിര്‍മ്മിച്ചിട്ടുള്ള രണ്ട് കുളങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.വനം വകുപ്പുമായി സഹകരിക്കുന്ന മറ്റു സംഘടനകളുടെ സഹകരണത്തോടെ വനത്തിനകത്ത് കൂടുതല്‍ തടയണകളും, നീര്‍കുഴികളും നിര്‍മ്മിക്കാനാണ് വനം വകുപ്പ് പദ്ധതിയിടുന്നത്. വേനല്‍ കനത്തതോടെ വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനായി ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ ഉള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് വനത്തിനകത്ത് തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ വനം വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. വന സംരക്ഷണ സമിതി ട്രഷറര്‍ എം.കെ. സുരേഷ്, കമ്മിറ്റി അംഗം ടിറ്റോ വരകുകാലായില്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി. വിമല്‍ രാജ്, എ.കെ. ശിഹാബുദ്ദീന്‍, വിഷ്ണു കൃഷ്ണന്‍, രതീഷ് കെ. സമിതി പ്രവര്‍ത്തകരായ എം.എം. കുഞ്ഞിരാമന്‍, അരുണ്‍ ജാണു,
എ.വേണുഗോപാലന്‍, ശ്രീഹരി എം.എസ്. എന്നിവര്‍ നേതൃത്വം നല്‍കി. വനം വകുപ്പ് വാച്ചര്‍മാര്‍, വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രവൃത്തിയില്‍പങ്കാളികളായി.

 

Leave a Reply

Your email address will not be published. Required fields are marked *