പരപ്പ : ദ്രാവിഡ ഗോത്ര കലാ അക്കാദമി , ഫോക് ലാന്റ് ഇന്റര്‍നാഷണല്‍ , ഡോര്‍ഫ് കെറ്റല്‍ ,എം വി എം എസ് കാസര്‍ഗോഡ് ജില്ലാകമ്മിറ്റി എന്നിവയുടെ സംയുകതാഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മംഗലംകളിയില്‍ A ഗ്രേഡ് നേടി വിജയിച്ച GHSS മാലോത്ത് കസബ, GHSS പരപ്പ, GHS ബാനം തുടങ്ങിയ സ്‌കൂളിലെ കുട്ടികളെയും, മംഗലംകളി പരിശീലകരെയും അനുമോദിച്ചു. സംസ്ഥാന തലത്തില്‍ കുച്ചിപ്പുടി, കേരളനടനം തുടങ്ങിയ ഇനങ്ങളില്‍ A ഗ്രേഡോടെ വിജയിച്ച സച്ചു സതീഷിനെയും , കേരളോത്സവത്തില്‍ സംസ്ഥാനതലത്തില്‍ A ഗ്രേഡ് നേടിയ കണ്ണാടിപ്പാറ അയ്യന്‍കാളി കലാ – കായിക സാംസ്‌കാരിക വേദിയുടെ കലാകാരന്‍ മാരെയും ചടങ്ങില്‍ അനുമോദിച്ചു. ദ്രാവിഡ ഗോത്രകലാ അക്കാദമി ചെയര്‍മാന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ഫോക് ലാന്റ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍ ഉദ്ഘാടനവും, ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു.ദ്രാവിഡ ഗോത്ര കലാ അക്കാദമി വൈസ് ചെയര്‍മാന്‍ രാഘവന്‍ അടുക്കം അനുമോദന പ്രഭാഷണം നടത്തി.ഫോക് ലാന്റ് സെക്രട്ടറി സുരേഷ് കുമാര്‍, ഏകാതാ പരിഷത്ത് സംസ്ഥാന സമിതിയംഗം ശ്രീധരന്‍ മാസ്റ്റര്‍, പരപ്പ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.ു.അക്കാദമി സെക്രട്ടറി സതീഷ് മാസ്റ്റര്‍ സ്വാഗതവും എം വ് എം എസ് വൈസ് പ്രസിഡന്റ് കണ്ണന്‍ പട്ട്‌ളം നന്ദിയും പറഞ്ഞു .തുടര്‍ന്ന് GHSS മാലോത്ത് കസബ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മംഗലംകളിയും, കണ്ണാടിപ്പാറ അംബേദ്കര്‍ കലാ- കായിക സാംസ്‌കാരിക വേദി ടീം അവതരിപ്പിച്ച നാടന്‍പ്പാട്ടുംഅരങ്ങേറി.
