കോടോത്ത് : 64 മത് ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആദ്യ പ്ലസ് ടു ബാച്ച് (2000-2002)പഠിച്ച സ്കൂളിനൊരു കൂടാരം കൈമാറി. എന്‍എസ്എസ് റീഡിങ് കോര്‍ണര്‍ നിര്‍മ്മിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ഉപയോഗ ശൂന്യമായ പ്ലസ് ടു കെട്ടിടത്തിന്റെ കാര്‍ പോര്‍ച്ചിന് മുകള്‍ ഭാഗം നവീകരിച്ചാണ് എന്‍എസ്എസ് റീഡിങ് കോര്‍ണര്‍ എന്നപേരില്‍ കൂടാരം നിര്‍മിച്ചത്. ഇതിന്റ സമര്‍പ്പണ ചടങ്ങ് സ്കൂളിലെ പൂര്‍വ്വ അധ്യാപകനും ക്രൈം ബ്രാഞ്ച് എസ്പി യുമായ ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി ബി.പി പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ബാബു് ,പ്രധാനധ്യാപിക ശാന്തകുമാരി , എന്‍എസ്എസ് ഡയറക്ടര്‍ ജയരാജ് ്, മാധവന് നായര്‍, ടി. ബാബു, ടി. കോരന്, പിടിഎ പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി ബി.പി പ്രദീപ് കുമാര്‍ സ്വാഗതവും മനോജ് കോടോത്ത്നന്ദിയുംപറഞ്ഞു.




