LOCAL NEWS

എം ആ ര്‍ സി പനത്തടിയില്‍ ഓര്‍മകളില്‍ നിറഞ്ഞ് ഒരു ഓണാഘോഷം

പനത്തടി : എം.സി.ആര്‍.സി. പനത്തടിയുടെ ഓണക്കളി ആഘോഷങ്ങള്‍ക്ക് നിറവും നിറച്ചിലുമായി ‘Onam Mood 2K25’ സംഘടിപ്പിച്ചു. കലാപരിപാടികള്‍, ഓണക്കളികള്‍, ഗാനനൃത്തങ്ങള്‍, കൂട്ടായ്മകള്‍ എല്ലാം ചേര്‍ന്ന് പരിപാടി ഗ്രാമീണ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണ ഗൗഡ അധ്യക്ഷത വഹിച്ചു.
എം.സി.ആര്‍.സി. പ്രിന്‍സിപ്പാള്‍ അജേഷ്‌കുമാര്‍ വി.വി സ്വാഗതം നിര്‍വ്വഹിച്ചു. ലത അരവിന്ദന്‍, സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍മാരായ രാധ സുകുമാരന്‍, മഞ്ജുഷ, പ്രീതി കെ.എസ്, ബിജു സി.ആര്‍, സജിനി മോള്‍ ബി, എന്‍. വിന്‍സെന്റ്, കെ.കെ. വേണുഗോപാല്‍, കെഎസ്എസ്എം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
എം.സി.ആര്‍.സി. മാനേജ്‌മെന്റ് കമ്മിറ്റി അംഗം രഘുനാഥ്, എം.വി. കൃഷ്ണന്‍, എം.സി. മാധവന്‍, വേണു, അഖില്‍, സുധീര്‍ ശര്‍മ എന്നിവരും കരിക്കേ യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.എം.സി.ആര്‍.സി. പ്രിന്‍സിപ്പാള്‍ അജേഷ്‌കുമാര്‍ വി.വി സ്വാഗതവും അധ്യാപകന്‍ അഖില്‍ എം.ബി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *