മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാവുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യസംഖ്യം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ജൂലൈ 30ന് ജന്തര്‍ മന്തറില്‍ വന്‍ റാലി തന്നെ നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കെജ്രിവാളിനെ ജയിലില്‍ വച്ച് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് എഎപിയുടെ ആരോപണം. ജൂണ്‍ മൂന്നിനും ജൂലൈ ഏഴിനും ഇടയില്‍ മാത്രം കെജ്രിവാളിന്റെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് 26 തവണ കുറഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും എഎപി ഇതിനായി ഉദ്ധരിക്കുന്നുണ്ട്. നേരത്തെ ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിന് അടുത്തിടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജൂണ്‍ 26ന് സിബിഐ അനുബന്ധ കേസില്‍ അറസ്റ്റ് ചെയ്തത്തോടെ അദ്ദേഹത്തിന് ജയിലില്‍ തന്നെ തുടരേണ്ടി വരികയായിരുന്നു. തിഹാര്‍ ജയിലിലാണ് അമദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാവുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യസംഖ്യം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ജൂലൈ 30ന് ജന്തര്‍ മന്തറില്‍ വന്‍ റാലി തന്നെ നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കെജ്രിവാളിനെ ജയിലില്‍ വച്ച് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് എഎപിയുടെ ആരോപണം. ജൂണ്‍ മൂന്നിനും ജൂലൈ ഏഴിനും ഇടയില്‍ മാത്രം കെജ്രിവാളിന്റെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് 26 തവണ കുറഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും എഎപി ഇതിനായി ഉദ്ധരിക്കുന്നുണ്ട്. നേരത്തെ ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിന് അടുത്തിടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജൂണ്‍ 26ന് സിബിഐ അനുബന്ധ കേസില്‍ അറസ്റ്റ് ചെയ്തത്തോടെ അദ്ദേഹത്തിന് ജയിലില്‍ തന്നെ തുടരേണ്ടി വരികയായിരുന്നു. തിഹാര്‍ ജയിലിലാണ് അരവിന്ദ് കെജ്രിവാള് കഴിയുന്നത്. സിബിഐ അറസ്റ്റിനെതിരെ കെജ്രിവാള് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടുത്ത തിങ്കളാഴ്ച ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു അവരുടെ പ്രതികരണം. മാസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും ഇഡിയ്ക്ക് കൈക്കൂലി വാങ്ങിയെന്ന് പറയുന്ന പണം കണ്ടെത്താനായില്ലെന്ന് അവര്‍ വാദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയും സഖ്യകക്ഷികളും നിരന്തരം കെജ്രിവാളിന്റെ മോശം ആരോഗ്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയുമാണ് ഇതിന് പിന്നിലെന്നായിരുന്നു അവരുടെ ആരോപണം. അത് ഒന്ന് കൂടി കടുപ്പിക്കാനാണ് കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ അവര്‍ ആസൂത്രണം ചെയ്യുന്നത്. ചൊവ്വാഴ്ച നടന്ന ഇന്ത്യ സഖ്യ യോഗത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമായതായി എഎപി നേതാക്കള്‍ ഉന്നയിച്ചിരുന്നു. എഎപി രാജ്യസഭാ എംപിമാരായ രാഘവ് ചദ്ദ, സഞ്ജയ് സിംഗ് എന്നിവരാണ് വിഷയം ഉന്നയിച്ചത്. കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ കെജ്രിവാളിനെ ജയിലില്‍ സന്ദര്‍ശിക്കണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചതായി അറിയുന്നു.
