സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, ഓഗസ്റ്റ് ആരംഭത്തിൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ മാവേലി സ്റ്റോറുകളിലും എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന ഉപഭോക്താക്കൾ ബില്ല് ചോദിച്ചു വാങ്ങാൻ മന്ത്രി പ്രത്യേക നിർദേശം നൽകി. ബിൽ ചോദിച്ചു വാങ്ങിയില്ലെങ്കിൽ റേഷൻ ഉപഭോക്താക്കൾക്ക് അർഹമായി കിട്ടേണ്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
Related Articles
മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഒഴിവ്
പാണത്തൂർ : പണത്തൂർ പി എച്ച് സിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ലാബ് ഡെക്നീഷ്യന്റെ (Bsc MLT-1) ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. 10ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് കൂടികാഴ്ച നടക്കും. നിയമനം തികച്ചും താല്ക്കാലികം ആയിരിക്കും. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു
രാജപുരം. കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു യുടെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ രോഗാവസ്ഥയിൽ ഏറെ നാളുകളായി വീടിനുള്ളിൽ ഒറ്റപെട്ടു കഴിയുന്നവരുടെ സംഗമം പൈനിക്കര ജോയ്സ് ഹോംസ്റ്റയിൽ സംഘടിപ്പിച്ചു. മുപ്പതോളം രോഗികളും അവരുടെ സഹായികളും പങ്കെടുത്തു. രാജപുരം ഫോറോനാ വികാരി ഫാദർ ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജോർജ് പഴയപറമ്പിൽ, പഞ്ചായത്തംഗം വനജ ഐത്തു, ശാലു മാത്യു, അജയകുമാർ എന്നിവർ […]
ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം
പനത്തടി : 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും ചെറു പനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയുമായ ജെസ്സെ ഒലിവർ റോഡ്രിഗസിനെ സ്കൂൾ മാനേജ്മെന്റ്അഭിനന്ദിച്ചു.