LOCAL NEWS

റാണിപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി തേങ്ങ സംഭരണത്തിന്റെ ഉദ്ഘടനം നടത്തി

റാണിപുരം : ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കേരഫെഡിന് വേണ്ടിയുള്ള തേങ്ങ സംഭരണത്തിന്റെ ഔപചാരികമായ ഉദ്ഘടന കർമ്മം കാസറഗോഡ് പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു. കാസറഗോഡ് എ ഡി എ (മാർക്കറ്റിംഗ്) കെ വി നൗഷാദ് പദ്ധതി വിശദീകരണവും നടത്തി. പ്രൊമോഷൻ ലഭിച് പരപ്പ ബ്ലോക്കിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡി എൽ സുമ ക്ക് റാണിപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ എം വി കൃഷ്ണൻ സ്‌നേഹോപഹാരം നൽകി ആദരിച്ചു, അതോടൊപ്പം കമ്പനി ആരംഭം മുതൽ ഏറ്റവും കൂടുതൽ തേങ്ങ നൽകിയ കൃഷിക്കാരായ ഗീത എം ,സുരേഷ് കെ എന്നിവർക്ക് പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം പത്മകുമാരി, പനത്തടി പഞ്ചായത്ത് മെമ്പർ രാധ സുകുമാരൻ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു. പനത്തടി ഗ്രാമപഞ്ചായത് മെമ്പർമാരായ കെ കെ വേണുഗോപാൽ, രാധാകൃഷ്ണ ഗൗഡ എന്നിവർ ആശംസകൾ നേർന്നു. കമ്പനിയുടെ ഡയറക്ടർമാരും ഷെയർ ഹോൾഡേഴ്സും ഉൾപ്പടെ പങ്കെടുത്ത യോഗത്തിൽ കമ്പനി ചെയർമാൻ പി രാജൻ അധ്യക്ഷത വഹിച്ചു .കമ്പനി ഡയറക്ടർ ടി വേണുഗോപാൽ സ്വാഗതവും സി ഇ ഒ . വിനീത് കുമാർ എം നന്ദിയുംപറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *