Uncategorized

ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ വായന വാരാഘോഷത്തിന്റെ സമാപനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു

രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിന്റെ വായന വാരാഘോഷത്തിന്റെ സമാപനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. കാസറഗോഡ് ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസറും കവിയും കലാകാരനുമായ സുനിൽകുമാർ ഫിലിപ്പ് ഉദ്ഘാടനവും നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. മാത്യു കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. വിവിധങ്ങളായ പരിപാടികളിലൂടെ വായനയുടെ ആസ്വാദ്യ തലങ്ങൾ അനുഭവഭേദ്യമാക്കി വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ സഹായകമായി. എൻഎസ്എസ് കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച 50 ഓളം പുസ്തകങ്ങൾ സ്‌കൂൾ പ്രിൻസിപ്പലിനെ ഏൽപ്പിച്ച് സ്‌കൂൾ ലൈബ്രറിയിലേക്ക് കൈമാറിയത് മാതൃകാപരമായ പ്രവർത്തിയായി. പിടിഎ പ്രസിഡണ്ട് പ്രഭാകരൻ കെ എ പ്രസംഗിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ് സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ഋതുനന്ദ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *