ചെറുവത്തൂർ: രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽ ഡി എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റി ചെറുവത്തൂരിൽ റാലി സംഘടിപ്പിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. മുൻ എം പി പി.കരുണാകരൻ, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ, സാബു എബ്രാഹം, കെ.കുഞ്ഞിരാമൻ,സി.പി.ബാബു, ബങ്കളം കുഞ്ഞികൃഷ്ണൻ,,സി.ബാലൻ,കരീം ചന്തേര,വി.വി.കൃഷ്ണൻ,പി.വി.തമ്പാൻ, ലത്തീഫ്,പി.വി.ഗോവിന്ദൻ, സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കുളം, രതീഷ് പുതിയപുരയിൽ, എം വി കോമൻ നമ്പ്യാർ, സുധാകരൻ,സി.ജെ സജിത്ത്, ടി വി ഗോവിന്ദൻ, തുടങ്ങിയവർ പ്രസംഗിച്ചു.കൺവീനർ ഇ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
