രാജപുരം: വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമം കാലോചിതമായി പൊതുജന സംരക്ഷണാര്‍ഥം ഭേദഗതി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അഖിലേന്ത്യ കിസാന്‍ സഭ കാസര്‍ഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണജാഥ സമാപന സമ്മേളനം വെള്ളരിക്കുണ്ടില്‍ സി.പി.ഐ .ജില്ലാ സെക്രട്ടറി സി.പി. ബാബുഉദ്ഘാടനം ചെയ്തു. സി.പി.ഐ വെള്ളരിക്കുണ്ട് ലോക്കല്‍ സെക്രട്ടറി വി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. അസിനാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.് സുരേഷ് ബാബു, കെ എസ് കുര്യാക്കോസ് കെ.പി സഹദേവന്‍, മുന്‍ എം എല്‍ എ എം. കുമാരന്‍ , കിസാന്‍ സഭ ജില്ലാ കമ്മറ്റി അംഗം ബി.രത്‌നാകരന്‍ നമ്പ്യാര്‍, ജാഥ ലീഡര്‍ കെ. കുഞ്ഞിരാമന്‍ സംസാരിച്ചു.കിസാന്‍സഭ മണ്ഡലം കമ്മറ്റി സെക്രട്ടറി എം. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു