രാജപുരം .ക്‌നാനായ മലബാര്‍ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാതെ പ്രൊഫ. വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം ദിനാചരണവും നടത്തുന്നതിലൂടെ അതിരൂപതാ കെ.സി.സി നേതൃത്വത്തിന്റെയും രാജപുരം ഫെറോന നേതൃത്വത്തിന്റെയും പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് സ്മാരക മന്ദിരം നിര്‍മ്മാണ കമ്മിറ്റിയിലെ അംഗങ്ങളില്‍ ഒരു വിഭാഗം പത്രസമ്മേളനത്തില്‍ ആരോപിച്ചു.നിലവിലുള്ള രാജപുരത്തെ പള്ളിക്ക് താഴെ കുടിയേറ്റ സ്മാരക മന്ദിരവും മ്യുസിയവും കുറച്ചു വര്‍ഷങ്ങളായി നിര്‍മ്മാണത്തിലിരിക്കുകയാണ്.പ്രസ്തുത കുടിയേറ്റ മന്ദിരം ഇതുവരെയും പൂര്‍ത്തിയാകാതെ ഇപ്പോള്‍ ഷെവാലിയാര്‍ വി.ജെ ജോസഫ് സാറിനെ അനുസ്മരിക്കുന്നത് ഉചിതമായ നടപടിയാണോയെന്ന് ചിന്തിക്കണം.കെ സി സി യുടെ ഭരണ കാലാവധി 2025 ഡിസംബറില്‍ അവസാനിക്കുമെന്നിരിക്കെ കെ.സി.സി രൂപതാ-ഫൊറോനാ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംഗങ്ങള്‍ പറഞ്ഞു.
1943-ലെ ഐതിസാഹസികമായി ക്്്ാനായ മലബാര്‍ കുടിയേറ്റത്തിന്റെ സ്്്്മരണ നിലനിര്‍ത്തുന്നതിനും കുടിയേറ്റ പിതാക്കന്‍മാരെ സ്മരിക്കുന്നതിനും കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ ഷെവലിയാര്‍ വി.ജെ.ജോസഫ് കണ്ടോത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ (കെ.സി.സി) ആഭിമുഖ്യത്തിലാണ് സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം നടത്തി വരുന്നത്.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ച് 2020 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്.എന്നാല്‍ ഇത് അനന്തമായി നീണ്ടുപോവുകയാണ്.1943 ഫെബ്രുവരി രണ്ടാം തീയതി രാജപുരം സംഘടിത കുടിയേറ്റവും മെയ്് 6ന് കണ്ണൂര്‍ ജില്ലയിലെ മടമ്പത്ത് കുടിയേറ്റവും നടന്നു.മടമ്പത്ത് പ്രതിമ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ കുടിയേറ്റം നടന്ന് 82 വര്‍ഷം പിന്നിട്ടിട്ടും തീരുമാനമെടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന സ്മാരക മന്ദിരം പണി നീട്ടികൊണ്ടുപോകുകയാണ്.
രാജപുരം പള്ളി പൊളിച്ച് പുതിയത് പണിയുന്നതില്‍ അതൃപ്തിയുള്ള ചിലര്‍ ഇതിനെതിരെ രംഗത്തു വരുകയും ഈ വിഷയം കോടതി കയറുകയും ചെയ്ത സാഹചര്യം മുതലെടുത്ത് സ്മാരകമന്ദിരം,സ്‌കൂള്‍കെട്ടിട നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളതായി ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നീട്ടകൊണ്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു. പള്ളിവിഷയത്തില്‍ മാത്രമാണ് കോടതിയുടെ ഇടപ്പെടലുണ്ടായത്.മറിച്ച് ഒരു വിഷയത്തിനും കോടതി വിലക്ക് ഇല്ലെന്നും അവര്‍ പറഞ്ഞു.
മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റത്തെ തുടര്‍ന്നാണ് സീറോ-മലബാര്‍ സഭയ്ക്ക് ഭാരത പുഴയ്ക്ക് വടക്ക് മലബാറില്‍ ആദ്യ ദൈവാലയം രാജപുരത്തുണ്ടായത്. കുടിയേറ്റത്തിന്റെ സ്മരണയ്ക്കായി ഈ ദൈവാലയം നിലനിര്‍ത്തണമെന്നതാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ക്‌നാനായ കുടിയേറ്റം ഒരു വികാരമായി മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ കുടിയേറ്റ ഒര്‍മ്മയ്ക്കായി ഈ ദൈവാലയം നിലനിന്നുകാണാന്‍ ആഗ്രഹിക്കാത്തതെന്തെന്നും ചോദ്യമുയര്‍ത്തുന്നു. ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നവര്‍ക്ക് അവസാനം കോടതിയെ സമീപിക്കേണ്ടി വന്നു. ഇത് സഭയ്ക്ക് എതിരായ നീക്കമെന്ന് പ്രചരിപ്പിച്ച് ഈ ആാവശ്യത്തിനായി മുന്നിട്ടിറങ്ങിയവരെ ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും ശ്രമിക്കുകയാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. പളളി വിഷയത്തില്‍ ആവശ്യമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ പറഞ്ഞു. സ്മാരക മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കാതെ മലബാര്‍ ക്‌നാനായ കുടിയേറ്റ ദിനാചരണവും വി.ജെ ജോസഫ് കണ്ടോത്തിന്റെ അനുസ്മരണവും കെങ്കേമമായി നടത്തുന്നത് അദ്ദേഹത്തിന്റെ അത്മാവിനോടു കാട്ടുന്ന കടുത്ത ക്രൂരതയാണെന്നും അംഗങ്ങള്‍ കൂട്ടിചേര്‍ത്തു.
കെ സി സി മുന്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം,കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ ജോസഫ്,ഫോറോനാ പ്രതിനിധി അഡ്വ.കെ.ടി ജോസഫ്,മുന്‍ രാജപുരം യൂണിറ്റ് പ്രസിഡന്റ് ലൂക്കോസ് മുളവനാല്‍,മുന്‍ യൂണിറ്റ് സെക്രട്ടറി ജോസ് ഇല്ലിക്കാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.