LOCAL NEWS

മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും പ്രൊഫ.വി .ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും നാളെ രാജപുരത്ത് 2500 പേര്‍ പങ്കെടുക്കും

രാജപുരം : മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം ദിനാചരണവും പ്രൊഫ.വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും നാളെ രാജപുരത്ത് നടക്കും.മലബാര്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ,ക്‌നാനായ കത്തോലിക്ക വിമെന്‍സ് അസോസിേേയഷന്‍ ,ക്‌നാനായ കത്തോലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത് .02.00ന് കോട്ടയം അതീരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാജപുരം തിരുകുടുംബ ദൈവാലയത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയില്‍ മലബാറിലെ ഫൊറോന വികാരിമാരും സംഘടന ചാപ്ലിന്‍മാരും സഹകാര്‍മ്മികരായിരിക്കും.തുടര്‍ന്ന് പ്രൊഫ.കണ്ടോത്ത് നഗറിലേക്ക്(പാരീഷ് ഹാള്‍) റാലി നടത്തും. 2500 ഓളം പേര്‍ പങ്കെടുക്കും. പരിപാടി ക്‌നാനായ സമൂഹത്തിന്റെ ഒത്തുചേരലായി മാറും.
പൊതുസമ്മേളനം കോട്ടയം അതിരൂപത മെത്രോപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും .കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും.ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *