പനത്തടി: എ.കെ.സി.സി. പനത്തടി ഫൊറോനയുടെയും യൂത്ത് കൗൺസിലിന്റെയും സംയുക്ത നേതൃ കൺവെൻഷൻ ‘സാൽവോസ്’ 29-ന് ഉച്ചയ്ക്ക് 2.30-ന് പനത്തടി സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയിൽ നടക്കും. എ.കെ.സി.സി. ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്യും. എ.കെ.സി.സി.തലശേരി അതിരൂപത പ്രസിഡന്റ് ടോണി പുഞ്ചക്കുന്നേൽ മുഖ്യാതിഥിയാകും. പനത്തടി ഫൊറോന വികാരി ഫാ.ജോഫ് വാരണാത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. യൂത്ത് കൗൺസിൽ സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും മികച്ച കർഷകർക്കുള്ള ആദരവും എ.കെ.സി.സി.ഫൊറോന ഡയറക്ടർ ഫാ. ആന്റണി ചാണേക്കാട്ടിൽ നിർവഹിക്കും. ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴഅധ്യക്ഷനാകും.
