കോളിച്ചാൽ :പ്രവാചക പ്രകീർത്തന സദസ്സുകളുടെ ഭാഗമായി മീലാദ് ഫെസ്റ്റ് ”23 എന്ന പേരിൽ നബിദിന വിളംബര റാലിയും, നബിദിന ഘോഷ യാത്രയും നബിദിന സമ്മേളനവും സ്വലാത്ത് വാർഷികവും കോളിച്ചാലിൽ പ്രത്യേകം സജ്ജമാക്കിയ പി. എ ഉസ്താദ് നഗറിൽ വെച്ച് ഇന്ന് മുതൽ 28 വരെ നടക്കും.
ഇന്ന് വൈകിട്ട് 3 ന് തോട്ടം ഖത്തീബ് ഫവാസ് ഫൈസി ഉദ്ഘാടനം നിർവ്വഹിച്ച് തോട്ടം ജുമാ മസ്ജിദ് പരിസരത്തു നിന്നും ആരംഭിക്കുന്ന നബിദിന വിളംബര റാലി ചെമ്പേരി,പാണത്തൂർ, ബളാന്തോട്, ചെറുപനത്തടി, ജമാഅത്തുകളിലൂടെയുള്ള സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 5ന് കോളിച്ചാലിൽ എത്തിച്ചേരും.
തുടൻന്ന് സംയുക്തമായി നടക്കുന്ന പൊതു സമ്മേളനം കോളിച്ചാൽ ജമാഅത് ഖത്തീബ് ഇസ്മായിൽ ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും
കെ. കെ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്യും. മൊയ്ദീൻ കുഞ്ഞി കെ. എം അധ്യക്ഷത വഹിക്കും. അബ്ദുൽ സമദ് ഹുദവി ആമുഖ പ്രഭാഷണം നടത്തും.
ഇന്ന് കബീർ ഹിമമി സഖാഫി കോളിയടുക്കവും, 25 ന് ജുനൈദ് ഖാസിമി കോട്ടയവും, 26 ന് ഇസ്മായിൽ ദാരിമിയുടെ പ്രഭാഷണവും , അസ്സയ്യിദ് സ്വഫിയുള്ളാഹിൽ ആറ്റക്കോയ തങ്ങൾ മണ്ണാർക്കാട് ദുആ നേതൃത്വവും,27ന് കുട്ടികളുടെ പരിപാടികളും, 28 ന് മൗലിദ് പാരായണവും നബിദിന റാലിയോടെ പരിപാടികൾക്ക് സമാപനം കുറിക്കും.