പാണത്തൂർ: മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന എൻ.ഐ ജോയിയുടെ നിര്യാണത്തിൽ പാണത്തൂരിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. കെ.ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. ഇദ്ദേഹം സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരെയും ഒരേപോലെ കണ്ടിരുന്ന വ്യക്തിയാണെന്ന് ഡിസിസി പ്രസിഡൻറ് പി.കെ ഫൈസൽ അനുസ്മരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞികൃഷ്ണൻ, പ്രസന്ന പ്രസാദ്, കരിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ, ഐ യു എം എൽ മണ്ഡലം പ്രസിഡന്റ് എം.ബി ഇബ്രാഹിം, സിപി എം പാണത്തൂർ ലോക്കൽ കമ്മിറ്റി ബിനു തേക്കുനാൽ, ബിജെപി രാമചന്ദ്ര സർളായ, കേരള കോൺഗ്രസ് മാണി മൈക്കിൾ പൂവത്താണി, സി പി ഐ കെ.കെ സുകുമാരൻ, ആർഎസ്പി ബാലകൃഷ്ണൻ കൂക്കൾ , വ്യാപാര വ്യവസായി ഏകോപന സമിതി സുനിൽകുമാർ , ജില്ലാ റെഡ് ക്രോസ് സൂര്യനാരായണ ഭട്ട് , കോൺഗ്രസ് ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ , പനത്തടി പഞ്ചായത്ത് അംഗം കെ.കെ വേണുഗോപാൽ, എം.അബ്ബാസ് പാണത്തൂർ, ബാബു കദളിമറ്റം, ജോണി തോലമ്പുഴ , എ.ഇ സെബാസ്റ്റ്യൻ സിഐടിയു പാണത്തൂർ, എന്നിവർ അനുശോചനം രേഖപ്പെടുത്തിസംസാരിച്ചു.