കളളാർ :ഭാരതീയ മസ്ദൂർ സംഘ് സ്ഥാപനദിനത്തോടനുബന്ധിച്ചു കള്ളാർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ തൊഴിലാളി സംഗമം ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു.ബി എം എസ് പഞ്ചായത്ത് പ്രസിഡന്റ് ലത ദാമോദരൻ അധ്യക്ഷത വഹിച്ചു,ആർ എസ് എസ് പനത്തടി ഖണ്ട് സംഘ ചാലക് ജയറാം സരളായ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കൃഷ്ണകുമാർ ആശംസ അറിയിച്ചു സംസാരിച്ചു മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി സമാരോവ് പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി മനോജ് കൊട്ടോടി സ്വാഗതവുംവിജയൻ കൊട്ടോടിനന്ദിയുംപറഞ്ഞു
