ഒടയംചാൽ : കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എംപി യെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജന:സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി യു പത്മനാഭൻ അദ്ധ്യഷത വഹിച്ചു. ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂധനൻ ബാലൂർ , സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, വിൻസെന്റ് സ്‌കറിയ, കെ ബാലകൃഷ്ണൻ നായർ, കൃഷ്ണൻ വള്ളിവളപ്പ്,വി ബാലകൃഷ്ണൻ, കെ എസ് ടി വർക്കേഴ്‌സ് യൂണിയൻ (ഐ എൻ ടി യു സി) ജില്ലാ സെക്രട്ടറി വിനോദ് ജോസഫ്, മെമ്പർമാരായ ആൻസി ജോസഫ്, ജിനി ബിനോയ്, ജെയിൻ, ഷിന്റോ, വിനോദ്, നവാസ്, സുബിത് ചെമ്പകശ്ശേരി, എന്നിവർ സംസാരിച്ചു. ജിജോ മോൻ കെ സി സ്വാഗതവും വിനോദ് നായിക്കയം നന്ദിയും പറഞ്ഞു