കളളാർ :കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം പി യെ കള്ളകേസിൽ അറസ്റ്റ് ചെയ്ത സിപിഎമിന്റെ പ്രതികാര രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം എം സൈമൺ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. കെ നാരായണൻ ,മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി. അബ്ദുള്ള ,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ഗോപി ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബി. രമ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.റ്റി ചാക്കോ ,കള്ളാർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി സജി പ്ലാച്ചേരി,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ്, സെന്റിമോൻ ,പി.സി തോമസ്,സന്തോഷ് ചാക്കോ , കെ.ഗിരീഷ് ,പ്രിയ ഷാജി.സിസി ബേബി, ചന്ദ്രൻ പാലംതടി എന്നിവർനേതൃത്വംനൽകി.