രാജപുരം: ചാച്ചാജി ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പേപ്പർ നിർമ്മിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് 2022- 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയതാണ് പേപ്പർ ബാഗുകൾ. ഇതിന്റെ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ നിർവഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പബി ഗീത അധ്യക്ഷത വഹിച്ചു സ്റ്റാറ്റിംഗ്് കമ്മിറ്റി ചെയർമാൻ കെ ഗോപി, വാർഡ് മെമ്പർ അജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപിക ഡാലിയ ടീച്ചർ സ്വാഗതവും ലീല ടീച്ചർനന്ദിയുംപറഞ്ഞു
