റാണിപുരം / ജലവനദിനത്തിന്റെ ഭാഗമായി വനംവകുപ്പ്, റാണിപുരം വന സംരക്ഷണ സമിധിയുടെ സഹകരണത്തോടെ കാസര്‍കോട് സര്‍പ്പാ റസ്‌ക്യുവേഴ്‌സ് റാണിപുരത്ത് 2025 മാര്‍ച്ച് 22 ,23 ദിവസങ്ങളില്‍ മൃഗങ്ങള്‍ക്ക് കുടിനീര് ലഭിക്കുന്നതിനായി ഭ്രഷ് വുഡ് ചെക്കു ഡാമുകള്‍ നിര്‍മ്മിക്കുകയും കൂടാതെ വനങ്ങളില്‍ ഫലവൃക്ഷാദി മരങ്ങള്‍ വളര്‍ന്നു വരുന്നതിന് വേണ്ടി സീഡ് ബോള്‍ നിക്ഷേപിക്കുകയും റാണിപുരത്ത് പ്ലാസ്റ്റിക്ക് നിര്‍മ്മാജനവും നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ ബി.സേസപ്പ, വന സംരക്ഷണ സമിതി സെക്രട്ടറി ഡി.വിമല്‍ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍. കെ.രാഹൂല്‍. രതീഷ്, എന്നിവര്‍ നേതൃത്വം നല്‍കി
സര്‍പ്പാ ജില്ലാ ഫെസിലിറ്റേറ്റര്‍ കെ.ടി.സന്തോഷ് പനയാല്‍ ക്യാമ്പ് കോര്‍ഡിനേറ്റ് ചെയ്തു. റസ്‌ക്യൂവേഴ്‌സ് സംഘം സെക്രട്ടറി കെ.സുരേന്ദ്രന്‍ നന്ദി പറഞ്ഞു.വാച്ചര്‍മാര്‍, കാസര്‍കോട് സര്‍പ്പാ വൊളണ്ടിയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.