DISTRICT NEWS

ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും നടത്തി .

ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും നടത്തി

കാസര്‍ഗോഡ് / ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും ലോക ക്ഷയരോഗ ദിനാചരണവും സംഘടിപ്പിച്ചു .പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് എം ലക്ഷ്മി യുടെ അധ്യക്ഷതയില്‍ കാസറഗോഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐ എ എസ് നിര്‍വഹിച്ചു .ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.രാംദാസ് എ വി മുഖ്യപ്രഭാഷണം നടത്തി.
തുടര്‍ന്ന് 2024 ലെ ‘ ടി. ബി മുക്ത് പഞ്ചായത്ത് ‘ അവാര്‍ഡ് വിതരണം നടത്തി.2023 ല്‍ ടി ബി മുക്ത് അവാര്‍ഡ് ലഭിക്കുകയും 2024 ല്‍ അത് നിലനിര്‍ത്തുകയും ചെയ്ത ബെള്ളൂര്‍, ചെറുവത്തൂര്‍,കയ്യൂര്‍ ചീമേനി, വലിയപറമ്പ പഞ്ചയാത്തുകള്‍ സില്‍വര്‍ അവാര്‍ഡും 2024 ടി ബി മുക്ത് പഞ്ചയാത്തായി മാറിയ പനത്തടി, കള്ളാര്‍, കുറ്റിക്കോല്‍, മടിക്കൈ, ബളാല്‍,ബേഡഡ്ക പഞ്ചായത്തുകള്‍ ബ്രോണ്‍സ് അവാര്‍ഡും കരസ്ഥമാക്കി.ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിനു വേണ്ടി ശ്രീധര എം (പ്രസിഡണ്ട് ) & ടീം, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിനു വേണ്ടി സി. വി പ്രമീള (പ്രസിഡണ്ട് ) & ടീം, കയ്യൂര്‍ -ചീമേനി ഗ്രാമ പഞ്ചായത്തിനു വേണ്ടി എം ശാന്ത (വൈസ് പ്രസിഡന്റ് ) & ടീം, വലിയപറമ്പ് ഗ്രാമ പഞ്ചായത്തിനു വേണ്ടി പി ശ്യാമള (വൈസ് പ്രസിഡണ്ട്) & ടീം, ബളാല്‍ ഗ്രാമപഞ്ചായത്തിനു വേണ്ടി രാജു കട്ടക്കയം (പ്രസിഡന്റ് ) ടീംകുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിന് വേണ്ടി മുരളി പയ്യങ്ങാനം (പ്രസിഡന്റ് ) & ടീം , മടിക്കൈ ഗ്രാമ പഞ്ചായത്തിന് വേണ്ടി വി. പ്രകാശന്‍ (വൈസ് പ്രസിഡന്റ് )& ടീം, ബേഡഡ്ക ഗ്രാമ പഞ്ചായത്തിന് വേണ്ടി വാസന്തി ടീച്ചര്‍ (ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ) & ടീം , എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി .

തുടര്‍ന്ന് ആയുഷ് വകുപ്പ് പ്രതിനിധി ഡോ. ഉഷ,ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കപ്പച്ചേരി, കാസറഗോഡ് ടി.ബി യൂണിറ്റ് എം ഒ ടി ഇ ഡോ. നാരായണ പ്രദീപ പി ,പനത്തടി ടി.ബി യൂണിറ്റ് എം ഒ ടി ഇ, ഡോ.പ്രവീണ്‍ എസ് ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .ജില്ലാ ടി .ബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു .
2023 മുതല്‍ ആരോഗ്യവകുപ്പിനോടൊപ്പം പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ ക്ഷയരോഗനിവാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറു സൂചികകള്‍ പരിഗണിച്ചു കൊണ്ടാണ് പഞ്ചായത്തുകള്‍ക്ക് ക്ഷയരോഗമുക്ത പദവി കേന്ദ്ര ടിബി ഡിവിഷന്‍ നല്‍കുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്ക് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കൂടാതെ ഗ്രാമസ്വരാജ്, അന്ത്യോദയ തുടങ്ങിയ മഹത് ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, മഹാത്മജിയുടെ അര്‍ദ്ധകായ രൂപത്തില്‍ ഉള്ള പ്രതിമ ആയിട്ടാണ് അവാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യവര്‍ഷം വെങ്കലനിറത്തിലും തുടര്‍ച്ചയായി പദവി നിലനിര്‍ത്തുകയാണെങ്കില്‍ യഥാക്രമം സില്‍വര്‍, ഗോള്‍ഡ് നിറങ്ങളിലുമാണ് അവാര്‍ഡ് നല്‍കുക.

നിക്ഷയ്ഷിവിര്‍ -നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച വെച്ച പനത്തടി ടി ബി യൂണിറ്റിനു മികച്ച ടി ബി യൂണിറ്റിനുള്ള അവാര്‍ഡും ക്ഷയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ സ്പൂട്ടം റെഫര്‍ ചെയ്യുകയും ക്ഷയ രോഗ ബാധിതരെ കണ്ടെത്തുകയും ചെയ്ത JHI, JPHN, MLSP, ആശ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ നല്‍കി.

2025 ഓടുകൂടി ക്ഷയരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു ദേശീയ പരിപാടിയാണ് നാഷണല്‍ ടി.ബി എലിമിനേഷന്‍ പ്രോഗ്രാം അഥവാ NTEP . ക്ഷയ രോഗത്തെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിലും ക്ഷയരോഗനിവാരണം എന്ന ലക്ഷ്യം പൂര്‍ണതോതില്‍ കൈവരിക്കുവാന്‍ സാധിച്ചിട്ടില്ല. ശ്വാസകോശത്തിനു മാത്രമല്ല. ശരീരത്തിന്റെ ഏതു ഭാഗത്തെയും ബാധിക്കാവുന്ന മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് രോഗമാണിത്. ക്ഷയരോഗാണുവായ ബാക്ടീരിയ ശരീരത്തില്‍ എത്തിപ്പെട്ടാല്‍, നമ്മുടെ പ്രതിരോധ ശേഷി കുറയുന്നതുവരെ വര്‍ഷങ്ങളോളം തന്നെ അദ്യശ്യമായി കഴിഞ്ഞേക്കാമെന്നതും നമുക്ക് മുന്നില്‍ ഉള്ള വെല്ലുവിളി ആണ്. എന്നാല്‍, യഥാസമയം കണ്ടുപിടിച്ചാല്‍ 100% ഭേദമാകുന്നുവെന്നത് നമുക്ക് വലിയ ഒരു അനുഗ്രഹമാണ്.

എല്ലാ വര്‍ഷവും മാര്‍ച്ച് 24 ന് ലോക ക്ഷയരോഗ ദിനമായി ആചരിച്ചു വരുന്നു.ക്ഷയ രോഗത്തെകുറിച്ചും പ്രതിരോധ മാര്‍ഗ്ഗത്തെക്കുറിച്ചും പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണു ഈ ദിനം ആചരിക്കുന്നത്. ‘ അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം, പ്രതിബദ്ധത-നിക്ഷേപം -വാതില്‍പ്പടി സേവനം ‘ എന്നതാണ് ഈ വര്‍ഷത്തെ ദിനചരണ സന്ദേശം. ഈ സന്ദേശത്തെ മുന്‍നിര്‍ത്തി ജില്ലയിലെ ടി ബി യൂണിറ്റുകളിലും മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ
രാംദാസ് എ വി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *