രാജപുരം/ പാര്‍പ്പിട ,പശ്ചാത്തല , തൊഴിലുറപ്പ് മേഖലയ്ക്ക് മുന്‍ഗണന നല്‍കികൊണ്ടുളള കളളാര്‍ പഞ്ചായത്ത് 2025-26 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അവതരിപ്പിച്ചു.
സംസ്ഥാന കേന്ദ്ര പദ്ധതി വിഹിതവും,ദേശിയ ഗാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും,ജില്ലപാ ബ്ലോക്ക് പഞ്ചായത്ത് വിഹതവും വിഹിതവും പഞ്ചായത്ത് തനതു് ഫണ്ടും ഉള്‍പ്പെടെ 323677863 രൂപ വരവും 3225563 രൂപ ചെലവും 3652300 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് പഞ്ചായത്ത് ബജറ്റ്. എല്ലാ മേഖലയ്ക്കും തുല്യ പ്രാധാന്യം നല്‍കി സന്തുലിത വികസന ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും തുക നീക്കിവെയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ബജറ്റ് അവതരണത്തില്‍ വൈസ്പ്രസിഡന്റ് പ്രിയ ഷാജി ചൂണ്ടിക്കാട്ടി.പഞ്ചായത്തിനകത്തെ ഭവന രഹിതരായകുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചുനല്‍കുന്നതിനും സമ്പൂര്‍ണ്ണ പാര്‍പ്പിട യജ്ഞം നടപ്പിലാക്കുന്നതിനുമായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖല-3.5 കോടി,തൊഴിലുറപ്പ് പദ്ധതി 6.37 കോടി, കാര്‍ഷിക മേഖല 27 ലക്ഷം, മൃഗസംരക്ഷണം-28 ലക്ഷം,ആരോഗ്യം-24 ലക്ഷം, സ്ത്രീ സൗഹൃദ ഗ്രാമം- 21 ലക്ഷം, വയോജനങ്ങള്‍,കുട്ടികള്‍,ഭിന്നശേഷിക്കാര്‍-60 ലക്ഷം,വിദ്യാഭ്യാസ മേഖല-7 ലക്ഷം,പ്രകൃതി,കുടിവെളളം,ജലസംരക്ഷണം-23 ലക്ഷം,ശുചിത്വ പദ്ധതി-23 ലക്ഷം രൂപയുംവകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ശ്രീലത,രേഖ സി, പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി അംഗങ്ങളായ പി.ഗീത,കെ.ഗോപി, സന്തോഷ് ചാക്കോ, അംഗങ്ങളായ മിനി ഫിലിപ്പ,് കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എ. പ്രേമ സ്വാഗതവും, രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.