കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ രാജു അപ്‌സര. ചെറുകിട വ്യാപാര മേഖലയെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ബജറ്റാണ് ഇത്. ഈ മേഖലയിലെ 4 കോടി വരുന്ന സംരഭകരേയും 16 കോടിയിലേറെ തൊഴിലാളികളേയും ബജറ്റില്‍ പരിപൂര്‍ണ്ണമായി അവഗണിച്ചു. ചെറുകിട വ്യാപാര മേഖല ഇളവ് പ്രതീക്ഷിച്ചു എന്നാല്‍ അതൊന്നും പരിഗണിക്കപ്പെട്ടില്ല. നിര്‍ബന്ധിത ജി എ സ്ടി രജിസ്‌ട്രേഷനുള്ള വിറ്റുവരവ് പരിധി നിലവിലെ 40 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി ഉയര്‍ത്തിയാല്‍ ചെറുകിട വ്യാപാരികള്‍ക്ക് വലിയ പ്രയോജനം ലഭിക്കുമായിരുന്നു. എന്നാല്‍ അത് സംബന്ധിച്ചും നിരാശയാണ് ഫലം. ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനും സര്‍ക്കാരിന് അധിക വരുമാനാം കണ്ടെത്താനും ഓണ്‍ലൈന്‍ – ഡിജിറ്റല്‍ വ്യാപാര മേഖലയില്‍ നിന്ന് അധിക സെസ് ചുമത്തുവാനുള്ള നടപടികളും ഈ ബജറ്റില്‍ ഉണ്ടാകുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ പ്രഖ്യാപനമാണ് നിര്‍മ്മലസീതാരാമന്‍ നടത്തിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വക്താക്കാളായ കോര്‍പ്പറേറ്റുകളെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായത്. വിദേശ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി കുറച്ചത് ബാധിക്കാന്‍ പോകുന്നത് രാജ്യത്തിന്റെ വ്യാപാര മേഖലയേയാണ്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഇടിവ് ഇത് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ്? ശതമാനമാക്കി കുറച്ചതിനെ സ്വാഗതം ചെയ്യുന്നു. ബജറ്റ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതിന് ശേഷം സംഘടന യോഗം ചേരുകയും അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
