രാജപുരം:കെസിവൈഎം പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയും അക്രമങ്ങൾക്കെതിരെയും പ്രതിഷേധ സദസ്സും പ്രതിഷേധ ജ്വാലയും സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മാനെടുക്കത്ത് സംഘടിപ്പിച്ചു.
Related Articles
പനത്തടി സെന്റ് ജോസഫ് ദേവാലയത്തിന്റെ ടൗൺ കപ്പേള വാർഷികത്തോടനുബന്ധിച്ച് പ്രദക്ഷിണവും പ്രത്യേക ദിവ്യബലിയും നടത്തി
കോളിച്ചാൽ : പനത്തടി സെന്റ് ജോസഫ് ദേവാലയത്തിന്റെ ടൗൺ കപ്പേള വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണവും പ്രത്യേക ദിവ്യബലിയും നടത്തി. ഫൊറോന വികാരി ഡോ. ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. ദിവ്യബലിക്ക് അട്ടക്കണ്ടം പളളി വികാരി ഫാ. ജോസഫ് ചെറുശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. കോർഡിനേറ്റർ ദേവസ്യാ വടാന, ട്രസ്റ്റിമാരായ സണ്ണി ഈഴക്കുന്നേൽ, ജോയ് തോട്ടത്തിൽ, ജോസ് നാഗരോലിൽ, ജിജി മൂഴിക്കച്ചാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ജൈവ നെൽകൃഷിയുമായി പറക്കളായി യു.പി സ്ക്കൂളിൽ കനത്ത മഴയിലും ആവേശമായി ഞാറുനടൽ
അട്ടേങ്ങാനം : കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ.പി ഞാറുനടൽ കർമ്മം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ .രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജീവൻ, എം പി ടി എ പ്രസിഡണ്ട് രാജി എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ.എൻ.വി സ്വാഗതവും. സ്റ്റാഫ് സെക്രട്ടറ പ്രസീന നന്ദിയും പറഞ്ഞു. പി ടി എ ,എസ് എം സി കമ്മറ്റിയംഗങ്ങളും കുട്ടികളും, അധ്യാപകരും തൊഴിലുറപ്പ് തൊഴിലാളികളും, നാട്ടുകാരും ചേർന്നാണ് ഞാറുനടൽകർമംആഘോഷമാക്കിയത്.
എണ്ണപ്പാറ പി എച്ച് സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കണം: മഹാത്മാ ജനശ്രീ യൂണിറ്റ് സർക്കാരി രൂപീകരണ യോഗംആവശ്യപ്പെട്ടു
എണ്ണപ്പാറ: നിർധനരായ ഒരുപാട് പേരുടെ ഏക ചികിത്സാ അഭയകേന്ദ്രമായ എണ്ണപ്പാറ പി എച്ച് സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു സ്റ്റാഫുകളെയും നിയമിച്ച് ഈ മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകണമെന്ന് മഹാത്മാ ജനശ്രീ യൂണിറ്റ് സർക്കാരി രൂപീകരണ യോഗംആവശ്യപ്പെട്ടു. വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു മണ്ഡലം ചെയർമാൻ വിനോദ് ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം സെകട്ടറി കുഞ്ഞുമോൻ, ട്രഷറർ സജീത ശ്രീകുമാർ എന്നിവർ സംസാരിച്ചു. രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി തോമസ് ടി. ഒ. […]