DISTRICT NEWS

പരുത്തി സംസ്‌കരണ കേന്ദ്രത്തിലെ താത്കാലിക നിയമനം: ഡി വൈ എഫ്് ഐ പരാതി നൽകി

പയ്യന്നൂർ: ഏറ്റുകുടുക്ക പരുത്തി സംസ്‌കരണ കേന്ദ്രത്തിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ആലപ്പടമ്പ് വെസ്റ്റ് മേഖല കമ്മറ്റി ഖാദി ബോർഡ് വൈസ്‌ചെയർമാനും, സെക്രട്ടറിക്കും പരാതി നൽകി. നിലവിൽ ആറോളം ട്രെയിനികൾ പുറത്ത് നിൽക്കയാണ് റിട്ടയർട് ആയ വ്യക്തിയെ സ്ഥാപനത്തിൽ താത്കാലിക നിയമനത്തിൽ പോസ്റ്റ് ചെയ്തത്.
ഇത് പിൻവലിക്കണമെന്നും നിലവിലുള്ള ഒഴിവിലേക്ക് ട്രെയിനിങ് കഴിഞ്ഞ ആളുകളിൽ നിന്നും നിയമനം നടത്തണം എന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ പയ്യന്നൂർ ഖാദി ബോർഡ് ഓഫീസിൽ എത്തി പരാതി നൽകി. മേഖല സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് രതീഷ്, ട്രഷറർ ശ്യാംലാൽ, വൈസ് പ്രസിഡന്റ് ജിഷ്ണു അഭിജിത്ത് തുടങ്ങിയ സഖാക്കൾപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *