പയ്യന്നൂർ: കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ഡോ.രശ്മി കെ.പി (34) നിര്യാതയായി.പിതാവ:് വേലിയാട്ട്് ഗോവിന്ദൻ,മാതാവ്: കെ. പി രാധ, ഭർത്താവ്: രോഹിത്. സഹോദരങ്ങൾ: ജിതിൻ,ശ്രുതി,

പരപ്പ: ആവേശതിരയിളക്കി നടന്ന ജില്ലാതല കൗമാര വടംവലി മത്സരത്തിൽ ജിഎച്ച്എസ്എസ് കുണ്ടംകുഴി ഓവറോൾ ചാമ്പ്യൻമരായി. ജില്ലാ വടംവലി അസോസിയേഷൻ എടത്തോട്ട് ശാന്ത വേണുഗോപാലൻ മെമ്മോറിയൽ യുപി സ്കൂൾ ഗ്രണ്ടിൽ നടത്തിയ അണ്ടർ 17 ബോയ്സ് ,മിക്സഡ് ,അണ്ടർ 19 മിക്സഡ് മൽസരങ്ങളിൽ ഒന്നാം സ്ഥാനവും 19 ബോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി 36 പോയിന്റുനേടിയാണ് കുണ്ടംകുഴിസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. അണ്ടർ 19 ബോയ്സിൽ ഒന്നാം സ്ഥാനവും 17 ബോയ്സിൽ മൂന്നാം സ്ഥാനവും നേടി 14 പോയിന്റുകളോടെ […]
കാസർകോട് : നമ്മുടെ നാട്ടിൽ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാക്കാൻ നാം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് എം.രാജഗോപാലൻ എം.എൽ.എ. കാസർകോട് നവ കേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്കരണ രംഗത്തെ ഇടപെടലുകൾ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വിഭാഗം ജനങ്ങളും മാലിന്യ നിർമാർജന പ്രവർത്തനത്തിൽ വ്യാപൃതരായാൽ മാത്രമ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാകുകയുള്ളു. സമൂഹവും നാടും മാലിന്യമുക്തമാക്കുന്നതിനു മുന്നോടിയായി നമ്മുടെ മനസ് മാലിന്യമുക്തമാക്കണം. ഈ ലക്ഷ്യത്തിലൂന്നിവേണം ബോധവത്കരണപ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ. നമ്മുടെ മാലിന്യ നിർമാർജനത്തിലെ പോരായ്മകൾ ടൂറിസം […]
കരിവെള്ളൂര്‍: ഒക്ടോബര്‍ 16 മുതല്‍ 19 വരെ കരിവെള്ളൂര്‍ എ വി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പയ്യന്നൂര്‍ സബ് ജില്ലാ കലോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താനായി രാജ്മോഹന്‍ ഉണ്ണിത്താന് എം പി സ്കൂളിലെത്തി. പ്രിന്‍സിപ്പാള്‍ ഡോ. ശ്രീജ കോറോത്ത്, പ്രധാനധ്യാപിക പി മിനി, കെ നാരായണന്,പിടിഎ പ്രസിഡന്റ് കെ രമേശന്, വൈസ് പ്രിസിഡന്റ് കൊച്ചി പ്രസാദ്, ടി പ്രേംലാല്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് എം പി യെ സ്വീകരിച്ചു. തുടര്‍ന്ന് കലോത്സവത്തിന്റെ പ്രധാന വേദിയായ ഹൈസ്കൂള്‍ […]