പാണത്തൂർ : കർഷകരെ കൊള്ളയടിച്ച മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയെ സംഭരണം ഏൽപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം.കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം എന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സോജൻ കുന്നേൽ ആവശ്യപ്പെട്ടു.കർഷക കോൺഗ്രസ് പനത്തടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകി അക്രമണകാരികളായ മൃഗങ്ങൾ നാട്ടിലിറങ്ങി ഇര തേടുന്ന സാഹചര്യത്തിൽ വന അതിർത്തി മേഖലകളിൽ ജന ജീവിതവും കാർഷിക പ്രവൃത്തികളും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണം. വനത്തിൽ ഉൾക്കൊള്ളുവാൻ സാധിക്കുന്നതിലും അധികമുള്ള വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് കാലഹരണപ്പെട്ട നിയമം ഭേദഗതി വരുത്തുവാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കർഷക കോൺഗ്രസ് പനത്തടി മണ്്്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു . മണ്ഡലം പ്രസിഡൻറ് രാജേന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻഐജോയ്, പുഴനാട് ഗോപാലകൃഷ്ണൻ,നിയോജക മണ്ഡലം പ്രസിഡന്റ് നോബിൾ മാത്യു വട്ടക്കുന്നിൽ,കർഷക കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് സണ്ണി മുണ്ടയാനിക്കൽ,കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് കെ .ജെ ജെയിംസ്്,എ കെ ദിവാകരൻ,കെ.എൻ സുരേന്ദ്രൻ നായർ,മണ്ഡലം സെക്രട്ടറി ജിജിമുഴിക്കച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.