പാണത്തൂർ: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയന്റെ ഭാര്യ സിതമ്മക്ക്(56) പരിക്കേറ്റത്.തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുപുറത്ത് നിർമ്മിച്ച ഷെഡിൽ നിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലിൽ ചാരി നിന്ന ഇരുമ്പ് കമ്പിയിൽ നിന്ന് ഷോക്കേറ്റത്. സീതമ്മയെ ഉടൻ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്ചികിൽസനൽകി.
Related Articles
കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു
ചുളളിക്കര: കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാലപ്പുഴ ചെക്ക്ഡാം ശക്തിപ്പെടുത്തി കൊണ്ട് കൊട്ടോടി ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന ജലവിഭവ വകുപ്പ് എഞ്ചിനിയേഴ്സിന്റെ സാങ്കേതിക വാദഗതികളോട് യോജിക്കാൻ കഴിയില്ലെന്ന് കൊട്ടോടി ചെക്ക്ഡാം ആക്ഷൻകമ്മറ്റി ചെയർമാൻ രത്നാകരൻ നമ്പ്യാർ,കൺവീനർ എം ജെ സോജൻ എന്നിവർ ‘ഗ്രാമശബ്ദത്തോട ്’ പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമുണ്ടാക്കാൻ കാഞ്ഞങ്ങാട്ട് എം എൽ എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമുണ്ടാക്കാനായില്ല. ഇ.ചന്ദ്രശേഖരൻ എ എൽ എ […]
മാലക്കല്ല് സെൻമേരിസ് സൺഡേ സ്കൂളിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് റാലി നടത്തി
മാലക്കല്ല് : സെൻമേരിസ് സൺഡേ സ്കൂളിന്റെ പ്രവേശനോത്സവമാലക്കല്ല് സെൻമേരിസ് സൺഡേ സ്കൂളിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തിയ റാലിക്ക് മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട്, ഫാ. ജോബീഷ് തടത്തിൽ, ഹെഡ്മാസ്റ്റർ റിങ്കു ജോസ്, സിസ്റ്റർ ജയ്മേരി തുടങ്ങിയവർ നേതൃത്വംനൽകി
കോടോം-ബേളൂർ പഞ്ചായത്ത് 6-ാം വാർഡ് ഗ്രാമസഭായോഗം ചേർന്നു
ചുളളിക്കര :കോടോം-ബേളൂർ പഞ്ചായത്ത് 6-ാം വാർഡ് ഗ്രാമസഭ ചുള്ളിക്കര വ്യാപാരഭവനിൽ നടന്നു. പഞ്ചായത്തു പ്രസിഡന്റ് ശ്രീജപി. ആധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് പി. ദാമോദരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ മാഷ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഓഡിറ്റർ ഹരിത,എസ് ടി പ്രമോട്ടർ ശിവദാസൻ എന്നിവർ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.വാർഡ് മെമ്പർ ആൻസി ജോസഫ് സ്വാഗതവും. വാർഡ് കൺവീനർ വിനോദ് ജോസഫ്നന്ദിയുംപറഞ്ഞു.