പാണത്തൂർ: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയന്റെ ഭാര്യ സിതമ്മക്ക്(56) പരിക്കേറ്റത്.തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുപുറത്ത് നിർമ്മിച്ച ഷെഡിൽ നിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലിൽ ചാരി നിന്ന ഇരുമ്പ് കമ്പിയിൽ നിന്ന് ഷോക്കേറ്റത്. സീതമ്മയെ ഉടൻ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്ചികിൽസനൽകി.
രാജപുരം : കള്ളാര്‍ പൂടംകല്ല് മാതൃകാ ബഡ്സ് സ്കൂള്‍ (എം സിആര്‍സി) കെട്ടിടം സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്ഥഥിരം സമിതി അധ്യക്ഷരായ കെ., ഗോപി, സന്തോഷ് വി.ചാക്കോ, പഞ്ചായത്തംഗം ബി. അജിത് കുമാര്‍, കെഎസ്എസ്എം […]
രാജപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി ഭാര്യ കമലാക്ഷി. മക്കൾ :മധുസൂദനൻ (UAE), മനോജ് കുമാർ (UAE), ശ്രീജ. മരുമക്കൾ :കുഞ്ഞികൃഷ്ണൻ,രോഷ്മ,രേണുക