NATIONAL NEWS

രാജ്യത്ത് ദിവസംതോറും 90 പീഡനങ്ങള്‍ നടക്കുന്നു; നിയമ നിര്‍മ്മാണം വേണമെന്നാവശ്യപെട്ട് മമത ബാനര്‍ജി

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ നടപടി വേഗത്തിലാക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപെട്ട് പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തുടനീളം പ്രതിദിനം 90 ഓളം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് ഭയാനകമാണ് എന്നും മമത പറഞ്ഞു. ബലാത്സംഗ കേസുകളില്‍ നീതി ഉറപ്പാക്കാന്‍ അതിവേഗ കോടതികള്‍ രൂപീകരിക്കണം. ”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തുടനീളം പതിവായി വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ലഭ്യമായ കണക്കുകള്‍ പ്രകാരം പല കേസുകളിലും കൊലപാതകത്തോടുകൂടിയ ബലാത്സംഗങ്ങള്‍ നടക്കുന്നു. രാജ്യത്തുടനീളം ഇത് ആത്മവിശ്വാസത്തെ ഉലച്ചുകൊണ്ടിരിക്കുന്നു,’ മമത കത്തില്‍ വ്യക്തമാക്കി. ഇത്തരം ഗൗരവമേറിയതും സെന്‍സിറ്റീവുമായ പ്രശ്നം സമഗ്രമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നും ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നിര്‍ദേശിക്കുന്ന കര്‍ശനമായ കേന്ദ്ര നിയമനിര്‍മ്മാണം ആവശ്യമാണ് എന്നും അവര്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ദ്രുതഗതിയിലുള്ള വിചാരണ 15 ദിവസത്തിനകം പൂര്‍ത്തിയാക്കണം എന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *