NATIONAL NEWS

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ഏകദിന ദേശീയ സെമിനാര്‍ നടത്തി

രാജപുരം :ബിരുദ വിദ്യഭ്യാസത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താ വൈഭവം വളര്‍ത്തുകയും, സാമൂഹികമായ എല്ലാ മേഖലകളിലും ജീവശാസ്ത്രത്തിന്റെ നൂതന ആശയങ്ങള്‍ വഴി സംഭാവനകള്‍ നല്‍കിക്കൊണ്ട് സമൂഹ ത്തിനിടയില്‍ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നല്‍കുക എന്ന അവബോധത്തോടെ
ഫ്രാണ്ടിയേസ് ഇന്‍ ബയോളജിക്കല്‍ ആന്‍ഡ് ഐ പി ആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷതയില്‍ കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റ് കെ എസ് സി എസ് ടി ഇ- ടി ബി ജി ആര്‍ ഐ (KSCSTE-TBGRI) മുന്‍ ഡയറക്ടറും കേരള ബയോടെക്‌നോളജി കമ്മീഷന്റെ അഡൈ്വസറും കൂടിയായ പ്രൊഫ. ജി എം നായര്‍ സെമിനാര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മൈക്രോ ബയോളജി സൊസെറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ പ്രൊഫ. ഡോ എ എം ദേശ്മുഖ് സെമിനാര്‍ സന്ദേശം പങ്ക് വെച്ചു. മൈക്രോ ബയോളജി വിഭാഗം തലവന്‍ ഡോ. എന്‍.വി വിനോദ് , ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂറ്റേഷണല്‍ ബയോളജി വിഭാഗം തലവന്‍ ഡോ ഷിജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര സര്‍വകലാശാല പ്ലാന്റ് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജാസ്മിന്‍ എം ഷാ ആണ്.

 

Leave a Reply

Your email address will not be published. Required fields are marked *