രാജപുരം റോഡിൽ കൂടി നടന്നു പോകവേ കിട്ടിയ കൈചെയിൻ ഉടമസ്ഥന് നൽകി പാണത്തൂരിലെ വ്യാപാരി സുനിൽ കുമാർ മാതൃകയായി
ചെയിനിന്റെ ഉടമസ്ഥനായ ബളാംതോട് സ്വദേശിയും കെഎസ്ഇബി ബളാംതോട് സെക്ഷനിലെ എഞ്ചിനീയറുമായ രാജീവനാണ് തിരിച്ചു നൽകിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി പാണത്തൂർ പരിയാരം പ്രദേശങ്ങളിലേക്ക് പോകവേ ആണ് കൈ ചെയിൻ നഷ്ടമായത്. രാത്രി വളരെ വൈകിയാണ് കൈചെയിൻ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്.
പാണത്തൂർ ടൗണിൽ ലക്ഷ്മി ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ ആണ് സുനിൽ കുമാർ. കൂടാതെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡണ്ടും, പാണത്തൂർ റോയൽ ക്ലബ് സെക്രട്ടറി കൂടിയാണ്.