മാലക്കല്ല്: വായന മാസാചാരണത്തിൽ അക്ഷരായനം പരിപാടിയുടെ ഭാഗമായി രാജപുരം പയസ് ടെൻറ് കോളേജിന്റെ നേത്യത്വത്തിൽ മാലക്കല്ല് സെൻറ് മേരീസ് എ യു പി സ്ക്കുളിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. വായന മാസാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചിത്രരചന, പത്രവാർത്ത ക്വിസ്സ് മത്സരങ്ങളും നടത്തപ്പെട്ടു. അക്ഷരായനം പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ദേവസ്യ എം ടി നിർവഹിച്ചു. വിജയികൾക്ക് സ്ക്കൂൾ മാനേജർ റവ ഫാ ഡിനോ കുമ്മാനിക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്ക്കൂൾ ഹെഡ്മാസ്റ്റർ സജി എം എ , മാനേജർ ഫാ ഡിനോ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി, കോളേജ് മലയാള വിഭാഗം മേധാവി അതുല്യ, ലൈബ്രറിയേൻ സുരേഷ്, ബിജു പി ജോസഫ്, അനുപ്രിയ എന്നിവർ പ്രസംഗിച്ചു.
