LOCAL NEWS

‘ പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ ‘ സാന്ത്വനം പരിപാടി സംഘടിപ്പിച്ചു

റാണിപുരം / കേരള വനം-വന്യജീവി വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ലോക ജല ദിനാചരണത്തിന്റെ ഭാഗമായി പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ സാന്ത്വനം പരിപാടി സംഘടിപ്പിച്ചു. പന്തിക്കാലില്‍ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ , വന സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി, സെക്രട്ടറി ഡി വിമല്‍ രാജ്,ട്രഷറര്‍ എം കെ സുരേഷ് , എം ബാലു,എന്നിവര്‍ പ്രസംഗിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിഷ്ണു കൃഷ്ണന്‍ , വി വിനീത്, കെ രതീഷ് ,ജി എസ് പ്രവീണ്‍ കുമാര്‍ , സമിതി എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹരികുമാര്‍ നീലച്ചാല്‍, എം എസ് സുമേഷ് കുമാര്‍ , സി എങ്കാപ്പു, എം ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്കി. പന്തിക്കാല്‍ , അച്ചം പാറ, വാഴക്കോല്‍ , റാണിപുരം,കുണ്ടുപ്പള്ളി പ്രദേശങ്ങളില്‍ ഇരുപത്തിയഞ്ചിലധികം മുളന്തണ്ടുകള്‍ സ്ഥാപിച്ച് പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കുടിവെള്ള സംവിധാനമൊരുക്കി. മഴക്കാലമെത്തുന്നതു വരെ പ്രത്യേകം തയ്യാറാക്കിയ മുളകളില്‍ വെളളം നിറയ്ക്കും. ശേഷം മഴവെളളം കെട്ടികിടക്കാതിരിക്കാന്‍ എല്ലാ മുളന്തണ്ടുകളും നീക്കം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *