ാജപുരം / രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ 1991 മുതല്‍ നടന്നുവരുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് സംഘാടകസമിതി രൂപീകരിച്ചു.ഏപ്രില്‍ 3 മുതല്‍ 6 വരെ തീയതികളില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്‍വെന്‍ഷന്‍ നടക്കും. വൈകുന്നേരം 4.00 മുതല്‍ 9.00 മണി വരെയാണ് ജൂബിലി വര്‍ഷ കണ്‍വെന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെയും, തലശ്ശേരി അതിരൂപതയിലെയും അഭിവന്ദ്യ മെത്രാന്മാര്‍ നേതൃത്വം നല്‍കും. നാല് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത് പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. ഫ്രാന്‍സിസ് കര്‍ത്താനയും ടീമും ആണ്. രാജപുരം തിരുകുടുംബ ദേവാലയത്തില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം രാജപുരം ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍മാരായി രാജപുരം ഫൊറോനാ വികാരി റവ. ഫാ. ജോസ് അരീച്ചിറ, പനത്തടി ഫൊറോനാ വികാരി റവ. ഡോ. ജോസഫ് വരാണാത്ത് എന്നിവരെയും, ജനറല്‍ കണ്‍വീനറായി കള്ളാര്‍ തിരുഹൃദയ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ.ഫാ. ജോര്‍ജ് കുടുംന്തയില്‍,കോ ഓര്‍ഡിനേറ്റര്‍ തോമസ് പടിഞ്ഞാറ്റുമ്യാലില്‍, സെക്രട്ടറി സജി മുളവനാല്‍ എന്നിവരെതിരഞ്ഞെടുത്തു.