കളളാര്‍ / കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ശ്രവണസഹായി വിതരണവും ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.. വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ നാരായണന്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു .താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിന്‍സി. വി,കെ സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനു നന്ദി പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത, വാര്‍ഡ് മെമ്പര്‍മാരായ ഗോപി,സബിത എന്നിവരും സംബന്ധിച്ചു.