രാജപുരം / കോടോം -ബേളൂര് ഗ്രാമപഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്ഷത്തെ വസ്തു നികുതി, തൊഴില് നികുതി, ലൈസന്സ് ഫീസ് എന്നിവ സമയബന്ധിതമായി ഗ്രാമപഞ്ചായത്ത് ഓഫീസില് നേരിട്ടോ, ഓണ്ലൈന് വഴിയേ ഒടുക്കേണ്ടതാണ്. വസ്തു നികുതിയിന്മേലുളള പിഴ പലിശ 31/03/2025 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും, നികുതി ദായകര് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറികള് പോലുളള നിയമ നടപടികളില് നിന്നും ഒഴിവാകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. നികുതി ദായകരുടെ സൗകര്യാര്ത്ഥം ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ ഞായറാഴ്ച രാവിലെ 10 മുതല് 3 മണി വരെ തുറന്ന് പ്രവര്ത്തിക്കുന്നതാണ്.
Related Articles
കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല് ജോര്ജ് (70) നിര്യാതനായി. സംസ്ക്കാരം നാളെ
രാജപുരം : കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല് ജോര്ജ് (70) നിര്യാതനായി. സംസ്ക്കാരം നാളെ (09-07-2024 ) വൈകുന്നേരം മൂന്നിന് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയത്തില്. ഭാര്യ: ലൂസി ജോര്ജ്ജ് ( കൊല്ലറേട്ട് കുടുംബാംഗം കരുവഞ്ചാല്). മക്കള്: അലക്സ് (കെയര്വെല് നേഴ്സിംഗ് കോളേജ് പ്രിന്സിപ്പാള്, കാസര്കോട്),സണ്ണി (K W A കോണ്ട്രാക്ടര്). മരുമക്കള്: ലിന്റ അലക്സ് ചെമ്പന്തൊട്ടി, ജിബി ചുളളിയോടി
കള്ളാര് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാന് നടപടി; മാലിന്യമുക്തമാക്കി നിലനിര്ത്താന് വീടുകളില് നിന്നും മാറ്റത്തിനു തുടക്കമിടും
രാജപുരം : കള്ളാര് പഞ്ചായത്തിനെ മാലിന്യരഹിതമാക്കാന് ഓഫീസുകള് , വ്യാപാര സ്ഥാപനങ്ങള്, വീടുകള് എന്നിവിടങ്ങളില് ക്യാമ്പെയ്നുകള് സംഘടിപ്പിക്കും. വിദ്യാലയങ്ങള് കേന്ദ്രീകരിച്ച് വിദ്യാര്ത്ഥികളില് അവബോധമുണ്ടാക്കി വീടുകളില് മാറ്റത്തിനു തുടക്കമിടും. കുടുംബശ്രീ പ്രത്യേക പരിപാടികള് ഏറ്റെടുക്കും ഇതിനായുള്ള ശില്പശാല പഞ്ചായത്തു പ്രസിഡന്റ് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. വൈ.പ്രസി. പ്രിയ ഷാജി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ജി.ഇ.ഒ ശ്രീനിവാസന്, ഗംഗാധരന്, ഹരിതകേരളം ആര്.പി രാഘവന് കെ.കെ. എന്നിവര് ക്ലാസ്സെടുത്തു. അസി സെക്കട്ടറി രവീന്ദ്രന് റിപ്പോര്ട്ടവതരിപ്പിച്ചു.പി.ഗീത പ്രസംഗിച്ചു.
മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ തുടങ്ങി.
മാലക്കല്ല് : ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ തുടങ്ങി. തിരുനാളിന് തുടക്കം കുറിച്ചു വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് പതാകഉയർത്തി. 10ന് സമാപിക്കും. നാളെ വൈകുന്നേരം 4.30ന് ഫാ.അനീഷ് പുല്ലാട്ടിന്റെ കാർമികത്വത്തിൽ ജപമാല,ലദീഞ്ഞ്, പാട്ടുകുർബാന, നൊവേന എന്നിവ നടക്കും.