ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യു സി സി യുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും എത്ര പരാതികളില്‍ സര്‍ക്കാര്‍ നടപടിയെടുത്തുവെന്നും പാര്‍വതി തിരുവോത്ത് ചോദിച്ചു. മോശമായി പൊരുമാറിയവരുടെ പേര് പറഞ്ഞാല്‍ വീണ്ടും ഒറ്റപ്പെടും സമൂഹ മധ്യത്തില്‍ ഒറ്റപ്പെടും സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്നും പാര്‍വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. തനിക്ക് അവസരം നഷ്ടപ്പെട്ടുവെന്നും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും അവസരം ഇല്ലതായെന്നും പാര്‍വതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാര്‍വതി പറഞ്ഞു. പേരുകള്‍ വന്ന് കഴിഞ്ഞാല്‍ എന്താണ് അടുത്ത സ്റ്റെപ്പ്. നമ്മുടെ പേര് മുമ്പിലിട്ട് ഒരുപാട് യൂട്യൂബ് ഡിബേറ്റ് നടത്തും ചാനല്‍ ഡിബേറ്റ് നടത്തും. ഇതൊക്കെ പറഞ്ഞുകഴിഞ്ഞ് ജോലി നമുക്ക് ആര് കൊണ്ടുത്തരും. നമ്മുടെ അഭിഭാഷകന്റെ ഫീസ് ആര് കൊടുക്കും, നമ്മുടെ മെന്റല്‍ ഹെല്‍ത്ത് ആര് ഏറ്റെടുക്കും. ഇതും ചിന്തിക്കണം. തനിക്ക് അവസരം കിട്ടിയില്ല എന്നത് തനിക്ക് പ്രശ്‌നമല്ലെന്നും ടേക്ക് ഓഫ് , കൂടെ, ഉയരെ സിനിമകളൊക്കെ വന്‍ വിജയമായി. എന്തുകൊണ്ടാണ് എന്നിട്ടും ഒരുപാട് മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നത്. സിനിമ ഒന്ന് ഹിറ്റായാല്‍ അഞ്ച് വര്‍ഷം നിരവധി അവസരങ്ങള്‍ ഉണ്ടാകും. അങ്ങനെ വലിയ അവസരങ്ങള്‍ എനിക്ക് മലയാള സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല. പ്രൊജക്റ്റുകളങ്ങനെ വരാതിരിക്കില്ല. അതിനാല്‍ എനിക്ക് പിന്നീട് മലയാള സിനിമയില്‍ അവസരം ലഭിക്കാതിരുന്നത് സംശയമുണ്ടാക്കുന്നതാണ് പാര്‍വതി പറഞ്ഞു. പക്ഷേ താനത് കാര്യമാക്കുന്നില്ലെന്നും അതുകൊണ്ട് ഡബ്ല്യൂ സി സിയില്‍ അംഗമാകാതിരിക്കില്ലെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പോലീസില്‍ പോകുന്നില്ല എന്ന് ചോദിക്കുമ്പോഴാണ് നമുക്ക് തിരിച്ചുചോദിക്കേണ്ടിവരും, ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടതെന്ന്. അതിജീവിതമാര്‍ പരാതി നല്‍കിയാലും നീതി കിട്ടുമെന്ന് എന്തുറപ്പ്. മുന്നനുഭവങ്ങള്‍ ഒന്നും പ്രതീക്ഷ നല്‍കുന്നതല്ല. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് നമ്മളില്‍ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാര്‍വതി ചോദിച്ചു
