റിപ്പോര്‍ട്ട് : സണ്ണി ചുളളിക്കര
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരി വ്യവസായികളെ പ്രതിനിധാനം ചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ്. ശാന്തിയുടെ കാലത്തും അശാന്തിയുടെ കാലത്തും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നാലുപതിറ്റാണ്ടിലധികമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ എപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അവഗണന മാത്രമാണ് ചെറുകിട വ്യാപാരികള്‍ നേരിടുന്നത്.ഈ സാഹചര്യത്തില്‍ അതിശക്തമായ വേട്ടുബാങ്കിന്റെ പിന്‍ബലമുളള വ്യാപാരി സമൂഹം രാഷ്ട്രീ.യ രംഗത്തെ സ്വാധീന ശക്തിയാകാന്‍ തീരുമാനിച്ചുകഴിഞ്ഞു..കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ എന്നും കണ്ണടക്കുന്ന അവസ്ഥ മാറാനും കച്ചവടക്കാരുടെ ശബ്ദം നിയമനിര്‍മ്മാണ സഭകളില്‍ ഉയരാനും വ്യാപാരികളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.
ഇതിന്റെ മുന്നോടിയായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കമ്മറ്റികള്‍ രുപീകരിച്ചുകൊണ്ട് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചതായി ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍, ഉദുമ,മഞ്ചേശ്വരം എന്നീ അഞ്ചു നിയോജക മണ്ഡലങ്ങളിലും കമ്മറ്റികള്‍ക്ക് രൂപം കൊടുക്കും.
കാഞ്ഞാങ്ങാട് നിയോജക മണ്ഡലം കണ്‍വെന്‍ഷനും കമ്മറ്റി രുപീകരണവും ഒടയംചാലില്‍ നടന്നു.സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ്് ഉദ്ഘാടനം ചെയ്തു. സി.ഹംസ പാലക്കി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും ഒടയംചാല്‍ യൂണിറ്റ് പ്രസിഡന്റുമായ ഷിനോജ് ചാക്കോ, സെക്രട്ടറിമാരായ സി.കെ ആസിഫ്, കെ.വി ദാമോദരന്‍,വി.കെ ഉണ്ണികൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.അഷറഫ്, വിജയന്‍ കെ പി, തോമസ് ചെറിയാന്‍, സുനില്‍കുമാര്‍ പി എന്‍,മഹേഷ് പി, മുഹമ്മദ് ഹാഷിഫ് പി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി സ്വാഗതവും യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുള്‍മുനീര്‍ നന്ദിയും പറഞ്ഞു.
നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളായി സി.ഹംസ പാലക്കി ( പ്രസിഡന്റ്),ആസിഫ് സി കെ (ജന.സെക്രട്ടറി), വി.കെ ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍),വിജയന്‍ കെ പി,തോമസ് ചെറിയാന്‍,കെ.അഷറഫ് (വൈ.പ്രസിഡന്റ്), മഹേഷ് പി, മുഹമ്മദ് ഹാഷിഫ്.പി, സുനില്‍കുമാര്‍ പി. എന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.