തായന്നൂർ: കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിലെ അട്ടക്കണ്ടം, എണ്ണപ്പാറ, ചെറളം, തായന്നൂർ വാർഡുകളിലെ 500 കുടുംബങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നബാർഡ് ട്രൈബൽ ഡവലപ്‌മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കാർഷിക നടീൽ വസ്തുക്കൾ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും ഡോളോമൈറ്റ് നൽകുന്നതിന്റെ ഭാഗമായി പതിനാലാം വാർഡിൽ വേങ്ങച്ചേരി ഊരിൽ നടന്ന പരിപാടി പഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ഊരുമൂപ്പൻ വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്‌മെന്റെ കമ്മിറ്റി മെമ്പർ പ്രമോദ് തൊട്ടിലായി, ഗ്രീഷ്മ കൂളിമാവ്, വി. ലോഹിദാക്ഷൻ, ബാബു വേങ്ങച്ചേരി തുടങ്ങിയവർ സംസാരിച്ചു.
വി. രാധിക സ്വാഗതവും, മഞ്ജു നന്ദിയും പറഞ്ഞു
പതിനഞ്ചാം വാർഡ് തുമ്പക്കുന്ന് ഊരിൽ ഡോളോമൈറ്റ് വിതരണവും ഫാമിലി കാർഡ് വിതരണവും വാർഡ് മെമ്പർ രാജീവൻ ചീരോൽ ഉത്ഘാടനം ചെയ്തു. വില്ലേജ് പ്ലാനിംഗ് കമ്മിറ്റി പ്രസിഡണ്ട് രജനി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഊരുമൂപ്പൻ ടി.രാജേഷ്, പി റ്റി ഡി സി മെമ്പർ ബാബുക്കുട്ടൻ തുടങ്ങിയവർസംസാരിച്ചു.