LOCAL NEWS

കോടോത്ത് സ്‌ക്കൂളിൽ 2023 – 24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി

കോടോത്ത് : ലോക സംഗീത ദിനത്തിൽ 2023 – 24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി
കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ 2023 – 24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം ജൂൺ 21 ലോക സംഗീത ദിനത്തിൽ പ്രശസ്ത നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. ലോക സംഗീത ദിനമായ ജൂൺ 21 ന് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ഉദയൻ കുണ്ടംകുഴിയോടൊപ്പം പാടിയും ആടിയും ദിനാഘോഷം നടത്തി. ചടങ്ങിൽ സഞ്ചാരിയും യുവ എഴുത്തുകാരനുമായ ശ്രീകാന്ത് പുലിക്കോടിനെ പൊന്നാടയണിച്ച് ആദരിച്ചു. സ്‌കൂൾ പി.ടി.എ.പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എസ്. എം.സി. ചെയർമാൻ ബിജുമോൻ കെ.ബി, പി.ടി.എ വൈസ് പ്രസിഡണ്ട് പി.രമേശൻ, സ്റ്റാഫ് സെക്രട്ടറി പ്രസീജ പി., ബാലചന്ദ്രൻ എൻ, പ്രശാന്ത് പി.ജി, രമ്യ കെ.വി , പുഷ്പ വിൻസന്റ് എന്നിവർസംസാരിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് എ.എം.കൃഷ്ണൻ സ്വാഗതവും അബ്ദുൾ റഹിം കെ.ടി.കെ നന്ദിയും പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *