രാജപുരം : കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമപഞ്ചായത്ത് തലത്തിലെ വനിതകൾക്കായുള്ള എസ് എട്ട് ഇ ക്യാമ്പയിൻ ഗവ.ഹോമിയോ ഡിസ്പെൻസറി, രാജപുരം,മാലക്കല്ല് എന്നിവയുടെ നേതൃത്വത്തിൽ കളളാർ അനുഗ്രഹ ഓഡിറ്റോറിയം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സന്തോഷ് ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി […]
രാജപുരം: കോൺഗ്രസ് കളളാർ മണ്ഡലം 9-ാം വാർഡ് കമ്മറ്റിയുടെ വിജയോത്സവം -2023 നാളെ നടക്കും. വാർഡിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിക്കും. യോഗം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. വാർഡ് പ്രസിഡന്റ് ജോസ് മരുതൂർ അധ്യക്ഷത വഹിക്കും.കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ മുഖ്യാതിഥിയായിരിക്കും. മണ്ഡലം പ്രസിഡന്റ് എം എം സൈമൺ കുട്ടികളെ ആദരിക്കും. മണ്ഡലം സെക്രട്ടറി പി എൽ […]