LOCAL NEWS

പനത്തടി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം നടത്തി

രാജപുരം : പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വച്ച് നടത്തി. പാണത്തൂര്‍ വിവേകാനന്ദ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോട് കൂടി ആരംഭിച്ച സമ്മേളനം ഇടനീര്‍ മഠാധിപതി ശ്രീശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ ആര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. വിശ്വഹിന്ദുപരിഷത്ത് മാതൃശക്തി കണ്ണൂര്‍ വിഭാഗ് സംയോജിക സതി കോടോത്ത്, ബ്രാഹ്‌മണ പരിഷത്ത് ജില്ലാ സെക്രട്ടറി ആര്‍ സൂര്യനാരായണ ഭട്ട്, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം അഡ്വക്കേറ്റ് നാരായണന്‍, എസ്.എന്‍ഡി.പി പാണത്തൂര്‍ ശാഖാ സെക്രട്ടറി പി വിനോദ്, വിശ്വകര്‍മ സഭ പ്രതിനിധി പുരുഷോത്തമന്‍ ഇ.ടി, അമൃത സംഘം താലൂക്ക് കോഡിനേറ്റര്‍ ജയശ്രീ എസ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ എന്‍.ആര്‍ ദിലീപ് സ്വാഗതവും ട്രഷറര്‍ പി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. കൃഷ്ണവേണി ദേശഭക്തിഗാനം ആലപിച്ചു. തുടര്‍ന്ന് മായത്തി ശ്രീമയി ഭജന്‍സിന്റെ സങ്കീര്‍ത്തനവും നടന്നു. പി.രാമചന്ദ്ര സറളായ, കെ.കെ.വേണുഗോപാല്‍, എം ഷിബു, ജയറാം സറളായ, എം.കെ സുരേഷ്, ജി രാമചന്ദ്രന്‍, സുരേഷ് കെ, കൃഷ്ണന്‍കുട്ടി കെ, പ്രദീപ് കുമാര്‍ കെ.സി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *