ചുളളിക്കര : ചുളളിക്കരയുടെ വികസനം ലക്ഷ്യമിട്ട് വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. പ്രതിഭാ ലൈബ്രറി & റീഡിംങ്ങ് റൂമിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഏറെ തിരക്കുളള ടൗണില്‍ പൊതു കക്കൂസ് അടിയന്തിരമായി സ്ഥാപിക്കണം, കെട്ടുറപ്പുളള ബസ്‌കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കണം, ടൗണിലും പരിസരത്തും വഴിവിളക്കുകള്‍ സ്ഥാപിക്കുക, റോഡിന്റെ ഇരുഭാഗങ്ങളിലും തകര്‍ന്നു കിടക്കുന്ന സ്ഥലങ്ങള്‍ കോണ്‍ ക്രീറ്റ് ചെയ്യുക, കളളാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചുളളിക്കര പാലത്തിന് സമീപത്തെ പി.ഡബ്യു.ഡി സ്ഥലം ചുളളിക്കര സ്്ക്കുളിന് കളിസ്ഥലമാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കണം,ചുളളിക്കര-വെളളരിക്കുണ്ട് റോഡ് കോടോത്തുമായി ബന്ധിപ്പിക്കണം, ടൗണിലെ ഓവുചാലുകള്‍ വര്‍ഷാവര്‍ഷം വൃത്തിയാക്കണം, ടൗണിലെ തെരുവുനായ ശല്യം അവസാനിപ്പിക്കാന്‍ നടപടിവേണം,ടൗണില്‍ ചെടികള്‍ വളര്‍ത്തിയും ഇരിപ്പിടസൗകര്യവും ഒരുക്കണമെന്നും വികസന സദസ്സില്‍ ആവശ്യമുയര്‍ന്നു.
കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ ഉദ്ഘാടനം ചെയ്തു.പ്രതിഭ പ്രസിഡന്റ് കെ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ.കെ രാജേന്ദ്രന്‍ വിഷയാവതരണം നടത്തി.മുന്‍ കോടോം- ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഗണേശന്‍ മോഡറേറ്ററായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ്,കളളാര്‍ പഞ്ചായത്തംഗം ലിറ്റി ജോസ്്, സി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.ഷാബു.കെ.വി സ്വാഗതവും മധു പി നന്ദിയും പറഞ്ഞു.





