ബന്തടുക്ക :പൊതുവിദ്യാഭ്യാസ വകുപ്പ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് വിഭാഗം ആദിവാസി- തോട്ടം – തീരദേശ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക പഠന പരിപോഷണ പരിപാടി ഗുരി 2025- 26 ന്റെ ഭാഗമായി ജിഎച്ച്എസ്എസ് ബന്തടുക്കയില്‍ സ്കൂള്‍തല സെമിനാര്‍ ഉദ്ഘാടനം നടന്നു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് സുരേഷ് പി വി അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറര്‍ ഗിരീഷ് ബാബു വിശിഷ്ടാതിഥിയായി. Rtd. DDE നന്ദികേശന് മാസ്റ്റര്‍ വിദഗ്ദ്ധ ക്ലാസ് നയിച്ചു.വാര്‍ഡ് മെമ്പര്‍ ശോഭന ബാലചന്ദ്രന്, MPTA പ്രസിഡണ്ട് രമ്യ മധു, സീനിയര്‍ അസിസ്റ്റന്റ് അജയ പി എന്‍ , സ്റ്റാഫ് സെക്രട്ടറി ജ്യോതി ലക്ഷ്മി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു .HM രാഘവ എം എന്‍ സ്വാഗതവും ഡോ. ശില്പ എന്‍ പി നന്ദിയും പറഞ്ഞു. ഗുരി പദ്ധതിയില്‍ ഉള്‍പ്പെട്ട ഗിഫ്റ്റഡ് വിദ്യാര്‍ത്ഥിനിയായ കുമാരി ശരണ്യയെ അഭിനന്ദിച്ചു. കുട്ടികള്‍ തയ്യാറാക്കിയ റേഡിയോ ചങ്ങാതി 11727 ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും സെമിനാറില്‍ വച്ച് നടന്നു. ഗുരി പരിപാടികളുടെ 2025- 26 വര്‍ഷത്തെ റിപ്പോര്‍ട്ട് കോഡിനേറ്റര്‍ ഷാജി ഡി. വി അവതരിപ്പിച്ചു. പരിമിതമായ ജീവിത സാഹചര്യങ്ങളെ ജീവിച്ചു മുന്നേറിയ വ്യക്തികളെ പരിചയപ്പെടുത്തിക്കൊണ്ടാണ് വിദഗ്ദ്ധ ക്ലാസ്സ് തുടങ്ങിയത് കുട്ടികള്‍ക്ക് ജീവിതത്തില്‍ മുന്നോട്ടു വരാനും പ്രതിസന്ധികള്‍ അതിജീവിക്കുവാനുള്ള കരുത്തും ആത്മവിശ്വാസവും നല്കുന്ന നന്ദികേശന് മാസ്റ്ററുടെ വാക്കുകള്‍ കുട്ടികള്‍ക്ക് പ്രചോദനം നല്കി. രക്ഷിതാക്കളും കുട്ടികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗുരിയുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ ക്രാഫ്റ്റ് , സോപ്പ് എന്നിവയുടെ പ്രദര്‍ശനവും നടന്നു.





