LOCAL NEWS

ലിറ്റില്‍ കൈറ്റ്‌സ് മികവുത്സവത്തിന്റെ ഭാഗമായി റൊബോട്ടിക് ഫെസ്റ്റും രക്ഷിതാക്കള്‍ക്കുള്ള Al പരിശീലനവും സംഘടിപ്പിച്ചു

കുറ്റിക്കോല്‍ : കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂളിലെ ലിറ്റില്‍കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റൊബോട്ടിക് ഫെസ്റ്റ് മികവുത്സവവും രക്ഷിതാക്കള്‍ക്കുള്ള Al പരിശീലനവും സംഘടിപ്പിച്ചു.സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ലഭ്യമായ റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് കൊണ്ട് കുട്ടികളിലെ പുതിയ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയായി മാറി റോബോട്ടിക് ഫെസ്റ്റ്.
കുട്ടികളുടെ മികവുകള്‍ പുറം ലോകം അറിയാനുള്ള ഒരവസരമാണ് യഥാര്‍ത്ഥത്തില്‍ ഈ മികവുത്സവങ്ങള്‍ . കുട്ടികളുടെ ചെറിയ ചെറിയ ചിന്തകള്‍ , അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അത് പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് മികവുത്സവങ്ങള്‍ സ്‌കൂളില്‍ സംഘടിപ്പിച്ചത്.ഇതിലൂടെ പുതിയ ചിന്തകളിലേയ്ക്കും , അന്വേഷണങ്ങളിലേയ്ക്കും കുട്ടികള്‍ എത്തിച്ചേരും. മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രദര്‍ശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. കെറ്റ് കാസര്‍ഗോഡിന്റെ പൂര്‍ണ്ണ പിന്തുണ റൊബോട്ടിക് ഫെസ്റ്റിനും Al പരിശീലനത്തിനും ലഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *