പരപ്പ: ലൈഫ്/പി.എം.എ.വൈ. ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയുടെ പ്രഥമ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബിന്ദു.സി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ദീപ.ടി.കെ. അവതരിപ്പിച്ചു.
ലൈഫ്/പി.എം.എ.വൈ. ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് 10.00 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്‍പ്പാദന മേഖലയില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ മേഖലയില്‍ പാലുല്‍പ്പാദന വര്‍ദ്ധനവ് ലക്ഷ്യമാക്കി നൂതന പദ്ധതിയും, കൃഷി, ക്ഷീര വികസനം, വ്യവസായം ഉള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.60 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കാവുകളുടെയും കുളങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും പുനരുജ്ജീവനം ലക്ഷ്യമാക്കിക്കൊണ്ട് പുനര്‍ജനി എന്ന പദ്ധതിയും ഈ വര്‍ഷം ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിനും കാര്‍ഷിക ഉല്‍പ്പാദന വര്‍ദ്ധനവിനും വേണ്ടി കാര്‍ബണ്‍ ന്യൂട്രല്‍ ബ്ലോക്ക് എന്ന പേരില്‍ പദ്ധതിയും തയ്യാറാക്കുന്നു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതിയ്ക്കും ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായും തുക നീക്കി വെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി സേവന മേഖലയ്ക്കായി 5.12 കോടി രൂപയുടെയും പശ്ചാത്തല മേഖലയ്ക്കായി 2.05 കോടി രൂപയുടെയും വിവിധങ്ങളായ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, തെയ്യം കലാകാരന്മാര്ക്ക് ആടയാഭരണം തുടങ്ങിയ പദ്ധതികളാണ് പട്ടികജാതി മേഖലയിലേക്ക് വകയിരുത്തിയിരിക്കുന്നത്. പട്ടികവര്‍ഗ്ഗ മേഖലയില്‍ ഊര് മഹോത്സവം നടത്താന്‍ 4 ലക്ഷം രൂപ നീക്കി വെച്ചു. ആകെ 26,54,15,539/- രൂപ വരവും 25,62,08,312/- രൂപ ചെലവും 92,07,227/- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

ഓരോ മേഖലയ്ക്കും നീക്കി വച്ച തുക :
ജനറല്‍ സാധാരണ വിഹിതം ഉല്‍പ്പാദന മേഖല 1,41,16,080-
പാര്‍പ്പിട മേഖല (പൊതു വിഭാഗം ) 1,17,63,400-
പാര്‍പ്പിട മേഖലക്ക് വകയിരുത്തേണ്ട കുറഞ്ഞ 1,66,60,800-)
വനിത ഘടക പദ്ധതി 71,54,060-
കുട്ടികള്‍,ഭിന്നശേഷി ഉള്ളവര്‍ ഭിന്ന ലിംഗക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പദ്ധതി 35,77,030-
വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി 35,77,030-
ജനറല്‍ സാധാരണ വിഹിതം പശ്ചാത്തല മേഖല 1,17,63,400-
പട്ടിക ജാതി ഉപപദ്ധതി പശ്ചാത്തലം 4,37,700-
പട്ടിക വര്‍ഗം ഉപപദ്ധതി പശ്ചാത്തലം 69,08,400-
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് ബിന്ദു.സി അധ്യക്ഷത വഹിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് രാജന് എം, കലളാര് പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ,വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അനൂപ് പി.വി, കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഒക്ലാവ് കൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ചിത്രലേഖ കെ.പി, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്മാന് പാറക്കോല്‍ രാജന്, ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ചാക്കോ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കൃഷ്ണരാജ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ന്മാരായ ഭാസ്ക്കരന്‍ എ,വി,പി.ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറി,സുനില്‍കുമാര്‍ എ സ്വാഗതവും ഹെഡ് അക്കൗണ്ടന്റ്റ്. അനീഷ്.ടി. നന്ദിയും പറഞ്ഞു.





