LOCAL NEWS

കല്ലപ്പള്ളി കമ്മാടി ചന്ദഗിരി എസ്റ്റേറ്റില്‍ തീപിടുത്തം: വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി

പാണത്തൂര്‍ : കല്ലപ്പള്ളി കമ്മാടി ചന്ദഗിരി എസ്റ്റേറ്റില്‍ ഇന്ന് വലിയ രീതിയിലുള്ള തീപിടുത്തം ഉണ്ടായി. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും വലിയൊരു പ്രദേശത്ത് തീ പടര്‍ന്നു.
ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ള സ്ഥലമായതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തീകെടുത്താന്‍ നേതൃത്വം നല്‍കിയത്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് അതിര്‍ത്തികള്‍ വെട്ടിത്തെളിച്ച് തീ പടരുന്നത് തടയുകയായിരുന്നു. തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എങ്കിലും രാത്രിയില്‍ തീ വീണ്ടും പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *