LOCAL NEWS

തനത് വരുമാന വര്‍ധന ലക്ഷ്യമിട്ട് കോടോം-ബേളൂര്‍ പഞ്ചായത്ത് ബജറ്റ്

രാജപുരം: തനത് വരുമാന വര്‍ധന ലക്ഷ്യമിട്ടുളള നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തി കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ടി.പി വന്ദന അവതരിപ്പിച്ചു.5187617001 രൂപ വരവും 488794864 രൂപ ചെലവും 29966836 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് പുതിയ ഭരണസമിതിയുടെ ബജറ്റ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 120000000 രൂപയും ഉല്പാദന മേഖലയ്ക്ക് 20810322 രൂപയും സേവന മേഖലയ്ക്ക് 186953280 രൂപയും നീക്കിവെച്ചിട്ടുണ്ട്.
ഉല്‍പാദന മേഖലയില്‍ 10344000 രൂപയും, ദാരിദ്ര ലഘൂകരണത്തിന് 12 കോടി രൂപയും, പാര്‍പ്പിടത്തിന് 11333000 രൂപയും, വനിതാ വികസനത്തിന് 4804500 രൂപയും, പശ്ചാത്തല മേഖലയ്ക്ക് 1441 3500 രൂപയും, റോഡ് മെയ്‌ന്റെ നന്‍സ് 81995 000 രൂപയും, റോഡിതര ആസ്തി വികസന ത്തിന് 1130 4000 രൂപയും, കുട്ടികള്‍ ഭിന്ന ശേഷി വിഭാഗത്തിന് 3802250 രൂപയും, വയോജന ക്ഷേമം പാലിയോറ്റി വ് കെയറിന് 2402 250 രൂപയും വകയിരുത്തി

പഞ്ചായത്ത് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് ടി.വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.അംഗങ്ങളായ സന്ധ്യ പി.സി,അജീഷ് പി.എന്‍,പ്രദീപ്.കെ, ആന്‍സി ജോസഫ്,ഗോപാലകൃഷ്ണന്‍.പി, സുജി രാജന്‍,ജോളി ജോസഫ്,ലതിക ടി.വി,അജിത ബി, ഭൂപേഷ് കെ, ഫറൂഖ്് ടി.പി, ലത,അശ്വിനി പി,സജിത, രാജന്‍ എ,ശ്രീജിത്ത് കെ.വി,സുമിത്ര എച്ച്, സുരേഷ് വയമ്പ്, ടി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍,വൈസ് പ്രസിഡന്റ്,നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എ.ജി ബിപിന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *