രാജപുരം : പത്മശ്രീ പുസ്തകശാല കാഞ്ഞങ്ങാട ്പ്രസിദ്ധീകരിച്ച വിമല കിഴക്കേടത്തിന്റെ സമയ സന്ധ്യ എന്ന കവിത സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നടന്നു. പൂടംകല്ല് താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കവിയും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ കവിത സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഡോ. സി. സുകു പുസ്തകം ഏറ്റുവാങ്ങി. ഡോക്ടര്‍ വി. കെ. ഷിന്‍സി അധ്യക്ഷയായി. അനി തോമസ്, എം. ലീല, മൃദുല അരവിന്ദ്, വിമല ഗംഗാധരന്‍, സ്വാതി മുരളി,ഷാജി എന്നിവര്‍ സംസാരിച്ചു. വിമല കിഴക്കേടം മറുമൊഴി ഭാഷണം നടത്തി. ബിജിമോള്‍ മാത്യു സ്വാഗതം പറഞ്ഞു.




